Wednesday, April 17, 2024
-Advertisements-
KERALA NEWSഓരോന്ന് നഷ്ടപ്പെട്ടിട്ട്, അനാവശ്യമായ് ഓരോ പ്രശ്നങ്ങള് ഉണ്ടാക്കിയിട്ട് പിന്നെ വിഷമിച്ചിട്ടോ, കരഞ്ഞിട്ടോ , ആത്മഹത്യ ചെയ്തിട്ടോ...

ഓരോന്ന് നഷ്ടപ്പെട്ടിട്ട്, അനാവശ്യമായ് ഓരോ പ്രശ്നങ്ങള് ഉണ്ടാക്കിയിട്ട് പിന്നെ വിഷമിച്ചിട്ടോ, കരഞ്ഞിട്ടോ , ആത്മഹത്യ ചെയ്തിട്ടോ കാര്യമില്ല. പ്രത്യേകിച്ച് സ്ത്രീകള് ജാഗ്രതൈ; സന്തോഷ്‌ പണ്ഡിറ്റ്‌ എഴുതുന്നു

chanakya news
-Advertisements-

കൊറോണ വൈറസ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മിക്കയാളുകളും വീട്ടിൽ തന്നെ കഴിയുകയാണ്. ഭൂരിഭാഗം ആളുകളും ഈ സമയത്ത് തങ്ങളുടെ ബോറിങ് മാറ്റാനായി മൊബൈലിലും ഫേസ്ബുക്കിലും ടിക് ടോക്കിലുമൊക്കെയായി സമയം ചിലവഴിക്കുക്കുണ്ട്. എന്നാൽ ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഗ്രുപ്പുകൾ ഫേസ്ബുക്കിലും മറ്റുമായി ഉയർന്നു വരുന്നുണ്ട്. പലരും അതിൽ തങ്ങളുടെ വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിലൂടെ സ്ത്രീകൾ അടക്കമുള്ള പലരും ചതിക്കപ്പെടുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യന്ന അവസ്ഥകൾ ഉണ്ടായതായും അവർ തന്നെ പറയുന്നുണ്ട്. ഇത്തരം സംഭവങ്ങളെ വിശദീകരിച്ചുകൊണ്ടും അതിലൂടെ ഉണ്ടാകാവുന്ന ചതിവുകൾ ചൂണ്ടിക്കാട്ടിയും സിനിമതാരം സന്തോഷ്‌ പണ്ഡിറ്റ്‌ എഴുതുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

വളരെ ഗൗരവമുള്ള വിഷയമാണ് ഇന്ന് ച൪ച്ച ചെയ്യുന്നത്. കൊറോണാ വന്നതോടെ നിരവധി facebook groups പലരും തുടങ്ങിയല്ലോ. കലാകാരന്മാ൪ മാത്രം, സ്ത്രീകള് മാത്രം, രാഷ്ട്രീയമില്ല, മതമില്ലാ എന്നൊക്കെ മേനി നടിച്ചാണ് പലതും തുടങ്ങിയത്.

എന്നാല് പല facebook groups നെ കുറിച്ചും വ്യാപകമായ പരാതികള് ഉയരുകയാണ്.

1)പല ഗ്രൂപ്പിലും സത്യസന്ധമായ introduction ചെയ്യുന്നതിന്ടെ ഭാഗമായ് പല സ്ത്രീകളും വീട്ട് വിവരങ്ങളും, മൊബൈല് നമ്പറും, മറ്റ് വിവരങ്ങളും ആദ്യമേ കൊടുത്തു ട്ടോ. ആ വിവരങ്ങള് വെച്ച് പല സ്ത്രീകളേയും പലരും ബുദ്ധിമുട്ടിക്കുന്നത്രേ.

2)രാഷ്ട്രീയമില്ലാ എന്നൊക്കെ പറഞ്ഞ് ആളെ കൂട്ടിയിട്ട് പലരും പതുക്കെ ഗ്രൂപ്പില് രാഷ്ട്രീയം കളിക്കുന്നു എന്നാണ് മറ്റൊരു ആരോപണം.

3)കലാകാരന്മാരുടെ ഗ്രൂപ്പാണെന്ന് പറഞ്ഞ് തുടങ്ങിയ ഗ്രൂപ്പില് വളരെ വേദനാജനകമായ അനുഭവം ചില സ്ത്രീകള്ക്ക് ഉണ്ടായ് എന്ന് അറിയുവാ൯ സാധിച്ചു.

4)ഏതോ ഒരു game app download ചെയ്ത് ഒരു സ്ത്രീക്ക് ലക്ഷങ്ങള് അക്കൗണ്ടില് നിന്നും നഷ്ടപ്പെട്ട വാ൪ത്തയും ഇന്നു വായിച്ചു.

5)ചില Whatsapp group ന്ടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.

സിനിമ, രാഷ്ട്രീയം, ക്രിക്കറ്റ് etc. പോലെ ഇതും ഒരു ബിസ്സിനസ്സും , മാ൪ക്കെറ്റിംങ്ങിന്ടെ ഭാഗമാണ് എന്നെല്ലാവരും മനസ്സിലാക്കുക. കൂടുതല് followers ഒക്കെആയാല് ബുദ്ധിയുള്ള അഡ്മിന് നല്ല പണം ഉണ്ടാക്കാം എന്ന൪ത്ഥം. എന്നാല് നന്നായ് പ്രവ൪ത്തിക്കുന്ന ചില ഗ്രൂപ്പുകളും ഉണ്ടേ.

ബോറഡി മാറ്റുവാ൯ എന്ന പേരില് കാണുന്ന ഗ്രൂപ്പിലെല്ലാം തലവെച്ച് കൊടുത്തും, സൗജന്യമായ ആപ്പ് എന്ന് വിശ്വസിച്ച് എന്തും download ചെയ്യുന്നവരും വളരെ ശ്രദ്ധിക്കുക. ചില ആപ്പുകളിലെടെ നിങ്ങളുടെ സ്ക്രീ൯ മൊത്തം കോപ്പി ചെയ്യാം. ചിലപ്പോള് ബാങ്ക് വിവരങ്ങള് ചോരാം.

ഓരോന്ന് നഷ്ടപ്പെട്ടിട്ട്, അനാവശ്യമായ് ഓരോ പ്രശ്നങ്ങള് ഉണ്ടാക്കിയിട്ട് പിന്നെ വിഷമിച്ചിട്ടോ, കരഞ്ഞിട്ടോ , ആത്മഹത്യ ചെയ്തിട്ടോ കാര്യമില്ല. പ്രത്യേകിച്ച് സ്ത്രീകള് ജാഗ്രതൈ.

ങാ..അറിയാവുന്നവർക്ക് ഇതൊന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല , അറിവില്ലാത്തവരോട് പലപ്പോഴും ഇതൊന്നും പറഞ്ഞിട്ടും കാര്യമില്ല. ഉടനെ ന്യായീകരിച്ച് വന്നോളും.

(വാല് കഷ്ണം.. ചളിയില് ചവിട്ടി കാല് കഴുകുന്നതിനേക്കാള് നല്ലത്, ചളിയില് ചവിട്ടാതെ നോക്കുന്നതല്ലേ…)

-Advertisements-