Thursday, April 18, 2024
-Advertisements-
KERALA NEWSഓൺലൈൻ ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപികമാരുടെ ചി-ത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങൾ വഴി ദുരു-പയോഗം ചെയ്യുന്നവർക്ക് മുട്ടൻപണി...

ഓൺലൈൻ ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപികമാരുടെ ചി-ത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങൾ വഴി ദുരു-പയോഗം ചെയ്യുന്നവർക്ക് മുട്ടൻപണി വരുന്നു

chanakya news
-Advertisements-

സംസ്ഥാനത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻവഴി പുതിയ അധ്യായന വർഷം ആരംഭിക്കുകയുണ്ടായി. എന്നാൽ ക്ലാസുകൾ എടുക്കുന്ന അധ്യാപകരുടെ വീഡിയോകളും ചിത്രങ്ങളും എടുത്ത് സമൂഹ മാധ്യമങ്ങൾ വഴി ദുരു-പയോഗം ചെയ്യുന്നത് വ്യാപകമായ കൂടി വരുന്നുണ്ട്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാനുള്ള തീരുമാനവുമായി കേരള പോലീസ്. ഇത് സംബന്ധിച്ച് കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയും കുറിപ്പും കാണാം…

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവ-ഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്‌ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്‌ളാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

-Advertisements-