Thursday, March 28, 2024
-Advertisements-
TECHNOLOGYഓൺലൈൻ റമ്മി കളിച്ച സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഉള്ളവർക്ക് നഷ്ടമായത് ലക്ഷങ്ങൾ

ഓൺലൈൻ റമ്മി കളിച്ച സർക്കാർ ഉദ്യോഗസ്ഥർ അടക്കം ഉള്ളവർക്ക് നഷ്ടമായത് ലക്ഷങ്ങൾ

chanakya news
-Advertisements-

ലോക്ക് ഡൌൺ സമയത്ത് സോഷ്യൽ മീഡിയയിൽ കൂടി ഓൺലൈൻ റമ്മി കളിക്കാൻ പ്രോത്സാഹനം നൽകുന്ന നിരവധി പരസ്യങ്ങളാണ് ഓരോ ദിവസവും വരുന്നത്. ഇത്തരം പരസ്യങ്ങൾ കണ്ട് ഓൺലൈനായി പണം സമ്പാദിക്കാൻ ഇറങ്ങിയവർക്ക് ആയിരങ്ങളാണ് നഷ്ടമായത്. പണം നഷ്ടമായവരിൽ സർക്കാർ ഉദ്യോഗസ്ഥർ മുതൽ സാധാരണ ജോലിക്കാർ വരെ ഉണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.

ഇത്തരം ഓൺലൈൻ റമ്മി പരസ്യങ്ങൾ കണ്ട് റമ്മി കളിച്ചു പണം നഷ്ടമായവരിൽ കൂടുതലും കോഴിക്കോട് സ്വദേശികളാണ്. ലോക്ക് ഡൗണിന് തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരം കളികളിൽ കൂടി പണം നഷ്ടമായത്. സുഹൃത്ത് നൽകിയ നിർദേശ പ്രകാരം റമ്മി കളിച്ച കോഴിക്കോട് സ്വദേശി സർക്കാർ ഉദ്യോഗസ്ഥൻ നഷ്ടമായത് 5 ലക്ഷം രൂപയാണ്.

റമ്മി കളിയിൽ ആവേശം മൂത്ത് കടം വാങ്ങിയാണ് കളിച്ചു പണം കളഞ്ഞത്. നിരവധി പേരാണ് ഇത്തരം കളികളിൽ കൂടി ഓൺലൈനായി പണം നഷ്ടപ്പെടുന്നവർ. ആദ്യം 200 രൂപ മുതൽ കളി തുടങ്ങുന്നവർ വലിയ തുക മോഹിച്ച് കൂടുതൽ പണം നഷ്ടപ്പെടുത്തുന്ന കാഴ്ച്ചയാണ് നടന്നവരുന്നത്.

-Advertisements-