Thursday, April 18, 2024
-Advertisements-
NATIONAL NEWSകങ്കണയുടെ ഒറ്റയാൾ പോരാട്ടത്തിന് പൂർണ പിന്തുണ ; സന്തോഷ് പണ്ഡിറ്റ്

കങ്കണയുടെ ഒറ്റയാൾ പോരാട്ടത്തിന് പൂർണ പിന്തുണ ; സന്തോഷ് പണ്ഡിറ്റ്

chanakya news
-Advertisements-

ബോളിവുഡ് താരമായ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യക്ക് ശേഷം ഹിന്ദി സിനിമാ മേഖലയിൽ ലഹരിമാഫിയ സ്വജനപക്ഷപാതം അധോലോക ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങളാണ് രൂക്ഷമായിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള വിഷയത്തിൽ കങ്കണ റാവത്ത് സ്വീകരിച്ചിരിക്കുന്ന നിലപാടിന് കട്ട സപ്പോർട്ടുമായി സിനിമതാരം സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

Kankana Ranaut ji എന്ന ഹിന്ദി നടിയുടെ ഒറ്റയാള് പോരാട്ടത്തിന് കട്ട സപ്പോ൪ട്ട് നല്കുന്നു.

ഹിന്ദി നട൯ സുഷാന്തിന്ടെ മരണത്തിന് ശേഷം ഹിന്ദി സിനിമാ മേഖലയിലെ സ്വജന പക്ഷപാതം, ലഹരി മാഫിയ, സിനിമയിലേയും രാഷ്ട്രീയത്തിലേയും അധോലോക ബന്ധം etc. വിഷയങ്ങള് രൂക്ഷമായും, പരസ്യമായും പുറത്ത് വന്നല്ലോ. കങ്കണാ ജി ഈ വിഷയത്തില് ശക്തമായ് നിലപാട് സ്വീകരിച്ചതാണ് ഇന്ന് റിയയുടെ അറസ്റ്റില് വരെ കാര്യങ്ങള് എത്തുകയും, ഹിന്ദി സിനിമയിലെ അധോലോകം, മയക്കു മരുന്ന് ബന്ധത്തിനെതിരെ അന്വേഷണവും തുടങ്ങുവാ൯ കാരണമായതും. (Republic channel ന്ടെ ഉറച്ച നിലപാടും നി൪ണ്ണായകമായ്)

ഇതിന്ടെ തുട൪ച്ചയായ് പല പ്രമുഖരില് നിന്നും കങ്കണാ ജി ക്ക് നിരവധി ഭീഷിണി ഉണ്ടാവുകയും, അവരൂടെ ഓഫീസ് ഇന്നലെ തക൪ക്കുകയും ചെയ്തല്ലോ..

ഒരു ഇന്ത്യ൯ പൗരയായ അവ൪ക്ക് (basically Himachal Pradesh കാരിയാണ് അവ൪) മഹാരാഷ്ട്രാ സംസ്ഥാനത്ത് താമസിക്കുന്നതില് ഒരു പ്രശ്നവും ഇല്ല. അനാവശ്യ ഭീഷിണി പ്രശ്നം കൂടുതല് വഷളാക്കാം.

സുഷാന്ത് ജി യുടെ മരണ കാരണം ഉടനെ കണ്ടു പിടിക്കുമെന്നും, സിനിമയും അധോലോകവും, മയക്കു മരുന്ന് മാഫിയയേയും പോലീസ് പൂട്ടി കെട്ടുമെന്നും പ്രതീക്ഷിക്കുന്നു.

കങ്കണാ ജി യുടെ പോരിട്ടങ്ങള്ക്ക് കട്ട സപ്പോ൪ട്ട്.

(വാല് കഷ്ണം…വെല്ലു വിളിച്ചവരുടെ മടയിൽ നട്ടെല്ല് നിവർത്തി വരുന്ന കങ്കണ റാവത്ത് ദി റിയൽ ഹീറോയിൻ …ഈ കാലത്തെ ഝാൻസി റാണി ധൈര്യമായ് മുംബൈയില് തന്നെ കഴിയുക. കട്ട സപ്പോ൪ട്ട് )

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

-Advertisements-