Friday, April 19, 2024
-Advertisements-
KERALA NEWSകഠിനംകുളം കേസ്: ബലാ-ൽസംഗത്തിനായി യുവതിയുടെ ഭർത്താവിന്റെ പക്കൽ നിന്നും പണം വാങ്ങിയതായി പ്രതികളുടെ മൊഴി

കഠിനംകുളം കേസ്: ബലാ-ൽസംഗത്തിനായി യുവതിയുടെ ഭർത്താവിന്റെ പക്കൽ നിന്നും പണം വാങ്ങിയതായി പ്രതികളുടെ മൊഴി

chanakya news
-Advertisements-

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ടബ-ലാൽസംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ ഭർത്താവ് അൻസാറിൽ നിന്നും പണം വാങ്ങിയാണ് പീഡനം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. പീഡനം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. പ്രതികളിൽ ഒരാൾ മാത്രമാണ് ഭർത്താവിന്റെ സുഹൃത്ത്. ബാക്കിയുള്ളവരെ ഇയാൾ വിളിച്ചു വരുത്തുകയായിരുന്നു. ഒളിവിൽ പോയിരുന്ന പ്രതികളെയും പിടികൂടിയതോടെ കേസിലെ മുഴുവൻ പേരും അറസ്റ്റിലായി. ഭർത്താവിന്റെ സുഹൃത്ത് ഫോണിൽ വിളിച്ചു വരുത്തിയ നാല് സുഹൃത്തുക്കളും ചേർന്നാണ് പീ-ഡിപ്പിച്ചത്.

പീ-ഡനം നടക്കുന്നതിന്റെ രണ്ട് ദിവസം മുൻപ് ബീച്ചിൽ എത്തുകയും ഭർത്താവ് സുഹൃത്തിനു പീ-ഡിപ്പിക്കുന്നതിനായി പണം കൈമാറുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് യുവതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. യുവതിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയും ഭർത്താവും സുഹൃത്തും അവിടെ നിന്നും മാറുംകയുമായിരുന്നു. തുടർന്ന് ഭർത്താവ് മറ്റു ചിലരുമായി വഴക്ക് ഉണ്ടാക്കുന്നുവെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു യുവതിയെ ഔട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീ-ഡിപ്പിക്കുകയും അഞ്ചുവയസുള്ള മകനെ മ-ര്ദിക്കുകയുമായിരുന്നു. എന്നാൽ അവിടെ നിന്നും രക്ഷപെട്ട് രാത്രിയിൽ ഓടിയ യുവതിയെ അതുവഴി വാഹനത്തിൽ വന്ന യുവാക്കളാണ് രക്ഷപെടുത്തിയത്.

-Advertisements-