Friday, April 19, 2024
-Advertisements-
NATIONAL NEWSകണ്ണാടിയുടെ പുറകിൽ രഹസ്യമുറി അതിൽ തട്ടികൊണ്ട് വന്ന പെൺകുട്ടി ; ലോഡ്‌ജ്ജ് റെയിഡ് ചെയ്ത പോലീസ്...

കണ്ണാടിയുടെ പുറകിൽ രഹസ്യമുറി അതിൽ തട്ടികൊണ്ട് വന്ന പെൺകുട്ടി ; ലോഡ്‌ജ്ജ് റെയിഡ് ചെയ്ത പോലീസ് ഞെട്ടി

chanakya news
-Advertisements-

പെൺവാണിഭ സംഘം തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കോയമ്പത്തൂരിലെ ഹോട്ടലിലെ രഹസ്യം മുറിയിൽ നിന്നും കണ്ടെത്തി രക്ഷപ്പെടുത്തി. കോയമ്പത്തൂർ ഊട്ടി റോഡിലെ ഹോട്ടലിൽ നിന്നുമാണ് 22 കാരിയും കർണാടക സ്വദേശിനിയുമായ പെൺകുട്ടിയെ കണ്ടെത്തിയത്. ഹോട്ടലിന്റെ ഭിത്തിയുടെ കണ്ണാടിയുടെ പിറകിലായി പ്രത്യേകമായി നിർമിച്ചിട്ടുള്ള മുറിയിൽ പെൺകുട്ടിയെ അടച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. സിനിമകളിലും മറ്റും കണ്ടു മാത്രം പരിചയമുള്ള ഇത്തരം തട്ടിക്കൊണ്ടുപോകലും പെൺവാണിഭവും നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് കോയമ്പത്തൂരിലെ പോലീസുകാർ. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരിലെ ശരണ്യ ലോഡ്ജിൽ കഴിഞ്ഞ ബുധനാഴ്ച റെയ്ഡ് നടത്തിയത്.

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന ഹോട്ടലായിരുന്നു. എന്നാൽ പൊലീസ് സംഘം ഗേറ്റ് തുറന്ന് അകത്തു കയറുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നടത്തിപ്പുകാരും സഹായിയും മാത്രമേ അകത്തു ഉണ്ടായിരുന്നുള്ളൂ. ആളൊഴിഞ്ഞ മുറികളും കണ്ടതിനെത്തുടർന്ന് തിരിച്ച് മടങ്ങുന്നതിനു വേണ്ടി തയ്യാറെടുക്കുമ്പോൾ സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചുമരിൽ പതിപ്പിച്ചിരുന്ന കണ്ണാടിയിൽ സംശയം തോന്നുകയായിരുന്നു. ശേഷം ഈ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട കാഴ്ച പിറകിൽ ഇടുങ്ങിയ മുറിയിൽ ഒരു ചെറിയ കട്ടിലിൽ 22 വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ്. തുടർന്ന് പോലീസ് സംഘം പെൺകുട്ടിയെ പുറത്തിറക്കുകയും ചോദ്യം ചെയ്തപ്പോൾ ദിവസങ്ങൾക്ക് മുൻപ് കർണാടകയിൽനിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് മനസ്സിലാക്കുകയായിരുന്നു. എന്നാൽ വാണിഭം നടത്തുന്നതിനായി ആവശ്യക്കാരെ കാത്തിരിക്കുകയായിരുന്നു ലോഡ്ജ് നടത്തിപ്പുകാർ. തുടർന്ന് പെൺകുട്ടിയെ പോലീസുകാർ അഗതി മന്ദിരത്തിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് ലോഡ്ജ് നടത്തിപ്പുകാരനായ മഹീന്ദ്രയും (44) റൂം ബോയിയായ ഗണേഷിനെയും അറസ്റ്റ് ചെയ്തു. മൂന്ന് വർഷക്കാലമായി മഹേന്ദ്ര ഇവിടെ ലോഡ്ജ് നടത്തിവരികയാണെന്നും ഇതിനുമുമ്പും സമാനമായ രീതിയിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് പെൺവാണിഭം നടത്തിയിരുന്നതായും പോലീസിനു സൂചന ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഏതു സാഹചര്യത്തിൽ കൂടെയാണ് പെൺകുട്ടി ഇവിടെ എത്തിപ്പെട്ടതെന്നുള്ളതിനെ കുറിച്ച് പൊലീസ് സംഘം അന്വേഷിച്ചു വരികയാണ്. പ്രധാനമായും ഊട്ടിയിൽ വിനോദസഞ്ചാരത്തിനായി എത്തുന്നവരെ ലക്ഷ്യമിട്ടു കൊണ്ടാണ് ലോഡ്ജിൽ പെൺവാണിഭം നടത്തുന്നതെന്നാണ് കരുതുന്നത്.

-Advertisements-