Tuesday, April 23, 2024
-Advertisements-
ENTERTAINMENTകണ്മുന്നിലില്ലെങ്കിൽപോലും ഒരു ഫോൺ കാൾ അകലെ നിങ്ങളുണ്ടെന്നുള്ള വിശ്വാസം തന്നതിന് ഒരുപാട് നന്ദി

കണ്മുന്നിലില്ലെങ്കിൽപോലും ഒരു ഫോൺ കാൾ അകലെ നിങ്ങളുണ്ടെന്നുള്ള വിശ്വാസം തന്നതിന് ഒരുപാട് നന്ദി

chanakya news
-Advertisements-

ലോക സൗഹൃദ ദിനത്തിൽ മലയാള സിനിമാതാരം അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്. ഗൂഗിളിൽ ജൂലൈ 30ന് അനുശ്രീയുടെ ജന്മദിനം രേഖപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് നിരവധി ആളുകളാണ് അനുശ്രീക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ തന്റെ ജന്മദിനം ഒക്ടോബർ 24 നാണെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്. സൗഹൃദ ദിനത്തോടനുബന്ധിച്ച് സുഹൃത്തുക്കളോടൊപ്പം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളെ ആയിരക്കണക്കിനാളുകളാണ് പിന്തുണച്ചത്. അനുശ്രീയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് വായിക്കാം…

എന്റെ ജീവിതത്തിൽ ഉള്ള ചില rare piece കൾക്ക് ഞാൻ ഇന്ന് നന്ദി പറയുകയാണ്..എന്നെ judge ചെയ്യാതെ കേൾക്കുന്നതിനും..ഞാനെങ്ങാനം തെറ്റ് ചെയ്താൽ നല്ല പച്ചക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തിൽ വിഷമങ്ങൾ വന്നപ്പോൾ കൂടെ നിന്നതിനും …ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്നേഹിക്കുന്നതിനും..ഒരുപക്ഷേ കണ്മുന്നിൽ ഇല്ലെങ്കിൽ പോലും ഒരു ph call അകലെ നിങ്ങൾ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി…Happy Friendship Day.

-Advertisements-