Thursday, April 18, 2024
-Advertisements-
KERALA NEWSകനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ക്ഷേത്രത്തിലേക്ക് താലി ചാർത്താൻ വധുവരന്മാർ എത്തിയത് ചെമ്പിൽ കയറി

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ക്ഷേത്രത്തിലേക്ക് താലി ചാർത്താൻ വധുവരന്മാർ എത്തിയത് ചെമ്പിൽ കയറി

chanakya news
-Advertisements-

ആലപ്പുഴ : കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ക്ഷേത്രത്തിലേക്ക് താലി ചാർത്താൻ വധുവരന്മാർ എത്തിയത് ചെമ്പിൽ കയറി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയും, തകഴി സ്വദേശി ആകശുമാണ് വെള്ളപ്പൊക്കത്തെ സാക്ഷിയാക്കി താലിചാർത്തിയത്. തലവടി പനയന്നൂർകാവ് ക്ഷേത്രത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്.

കനത്ത മഴയെ തുടർന്ന് ക്ഷേത്ര പരിസരം മുഴുവൻ വെള്ളത്തിലായതോടെയാണ് വധുരന്മാർ ചെമ്പിൽ കയറി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. ക്ഷേത്രത്തിന് തൊട്ടടുത്ത ജംഗ്‌ഷൻ വരെ കാറിലാണ് വധുവരന്മാർ എത്തിയത്. വിവാഹം ക്ഷേത്രത്തിൽ തന്നെ വച്ച് നടത്തണമെന്ന് ആഗ്രഹമാണ് ചെമ്പിൽ കയറി വരാൻ ഇരുവരെയും പ്രേരിപ്പിച്ചത്. ക്ഷേത്രം ഭാരവാഹികളാണ് ഇവർക്കായി ചേമ്പ് ഏർപ്പാടാക്കിയത്.

താലികെട്ടിന് ശേഷം ചെമ്പിൽ കയറി ഇരുന്നാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഇരുവർക്കും പിന്തുണയുമായി സുഹൃത്തുക്കളും കുടുംബവും കൂടെ നിന്നതോടെ വിവാഹം മംഗളകരമായ നടന്നു. അതേസമയം കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

-Advertisements-