Friday, April 19, 2024
-Advertisements-
KERALA NEWSകന്യാസ്ത്രി വിദ്യാർത്ഥി മരിച്ച സംഭവം ; തെളിവുകൾ മായിച്ച് കളയുന്നതിന് മുൻപ് സമഗ്രമായ അന്വേഷണം നടത്തണമെന്ന്...

കന്യാസ്ത്രി വിദ്യാർത്ഥി മരിച്ച സംഭവം ; തെളിവുകൾ മായിച്ച് കളയുന്നതിന് മുൻപ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡോക്ടർ

chanakya news
-Advertisements-

തിരുവല്ലയിൽ കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്ന്യസ്ത്രീ വിദ്യാർത്ഥിനിയുടേത് ആത്മഹത്യാ ആണെന്ന് എഴുതി തള്ളാനായിട്ടില്ലെന്ന് ഡോക്ടർ ഷിനു ശ്യാമളൻ. സിസ്റ്റർ അഭയുടെ കേസുപോലെ ഇതും തേഞ്ഞ് മാഞ്ഞു പോകരുതെന്നും വ്യക്തമായ അന്വേഷണം വേണമെന്നും ഡോക്ടർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിന് മുൻപ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡോക്ർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

തിരുവല്ലയിലെ കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട കന്യാസ്ത്രീ വിദ്യാർത്ഥിനിയായ ദിവ്യ പി. ജോണിന്റെ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളാൻ വരട്ടെ.

ആത്മഹത്യ ആണെന്ന് ആദ്യം പറഞ്ഞ സിസ്റ്റർ അഭയയുടേത് പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞു. തെളിവുകൾ നശിപ്പിച്ചിരുന്നു. ഇപ്പോൾ ആ കേസ് എന്തായി? കൊലയാളികൾ എവിടെ? രണ്ട് പതിറ്റാണ്ട് ആകുന്നു. എന്നിട്ടും കേസ് എന്തായി എന്ന വലിയ ചോദ്യം ബാക്കി.

മതിയായ അന്വേഷണവും തെളിവെടുപ്പും ഈ കേസിൽ ഉണ്ടാകണം. കുറച്ചു കഴിഞ്ഞു മുറവിളി കൂട്ടി അന്വേഷിച്ചു വരുമ്പോഴേക്കും തെളിവുകൾ ഒക്കെ നശിപ്പിക്കുന്നതിന് മുൻപ്, ആത്മഹത്യ എന്ന് എഴുതി തള്ളുന്നതിന് മുൻപ് സമഗ്രമായ അന്വേഷണം നടത്തണം.

സിസ്റ്റർ അഭയ, ദിവ്യ, അമല മാത്രമല്ല, പലപ്പോഴായി ഇത്തരത്തിൽ കിണറ്റിൽ വീണും മറ്റും വേറെയും കന്യാസ്ത്രീകളുടെ മരണങ്ങൾ നടന്നിട്ടുണ്ട്. അതൊക്കെ എന്തായി???

#justiceforsisterdivya please share and post this facebook post in your facebook timeline, whatsap or any social media with this hashtag.No one should be denied justice.

-Advertisements-