Thursday, April 25, 2024
-Advertisements-
KERALA NEWSകന്യാസ്ത്രീയെ പീ-ഡിപ്പിച്ച സംഭവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചു

കന്യാസ്ത്രീയെ പീ-ഡിപ്പിച്ച സംഭവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചു

chanakya news
-Advertisements-

കൊച്ചി: കന്യാസ്ത്രീയെ പീ-ഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സംഭവത്തിൽ പ്രതിക്കെതിരെ തെളിവുണ്ടെന്നും ഇരയുടെ രഹസ്യമൊഴിയിൽ ബിഷപ്പ് തന്നെ പീ-ഡിപ്പിച്ചിട്ടുണ്ടെന്നു കൃത്യമായി പറയുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ജാമ്യത്തിലുള്ള പ്രതി തെറ്റായ വിവരങ്ങൾ ധരിപ്പിച്ചു കേസ് നീട്ടികൊണ്ട് പോകുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി കോട്ടയം സെക്ഷൻസ് കോടതി തള്ളിയതിനെ തുടർന്ന് സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് വി ഷെർസി പരിഗണിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ബിഷപ്പിന്റെ വാദം. വിചാരണയുടെ ഭാഗമായി ജൂലൈ ഒന്നിന് ബിഷപ്പ് കോട്ടയം കോടതിയിൽ ഹാജരാകണം. 2014 മെയ് മാസം മുതൽ രണ്ടു വർഷക്കാലത്തോളം ഓരോ മാസം ഇടവിട്ട് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയെന്നും ഇതിനിടയിൽ 13 തവണതന്നെ ലൈം-ഗികമായി പീ-ഡിപ്പിച്ചുവെന്നും കന്യാസ്ത്രീ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിട്ടുണ്ട്. തുടർന്ന് നാലുമാസത്തെ അന്വേഷണത്തിനൊടുവിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസം റിമാൻഡിലിടുകയും ചെയ്തു.

പ്രകൃതി വിരുദ്ധ ലൈം-ഗിക പീ-ഡനം, അധികാര ദുർവിനിയോഗം നടത്തി ഉള്ള ലൈം-ഗിക പീഡനം, മേൽ അധികാരം ഉപയോഗിച്ച് ലൈം-ഗികമായി ദുരുപയോഗം ചെയ്യൽ, ഭീഷ-ണിപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കേസെടുത്തത്. കേസിൽ 83 ഓളം സാക്ഷികളുണ്ട്. കർദിനാൾ ജോർജ് ആലഞ്ചേരി, 25 കന്യാസ്ത്രീകൾ, 11 വൈദികർ, മൂന്ന് വിശപ്പു മാർ, ഒരു ഡോക്ടർ തുടങ്ങിയവരാണ് കേസിൽ സാക്ഷികളായ ഉള്ളത്.

-Advertisements-