Wednesday, April 24, 2024
-Advertisements-
KERALA NEWSകമ്മ്യൂണിസ്റ്റ്‌ മാധ്യമ പ്രവർത്തകർ അവരുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, മതത്തിന്റെ പേരിലുള്ള ചാനൽ ഇന്ത്യയെ മത...

കമ്മ്യൂണിസ്റ്റ്‌ മാധ്യമ പ്രവർത്തകർ അവരുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, മതത്തിന്റെ പേരിലുള്ള ചാനൽ ഇന്ത്യയെ മത രാഷ്ട്രമാക്കാനും ശ്രമിക്കുന്നു: ജിതിൻ കെ ജേക്കബ് എഴുതുന്നു

chanakya news
-Advertisements-

കേരളത്തിലെ നല്ലൊരു ശതമാനം മലയാള മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് മാധ്യമ സഖാക്കളും സഖാക്കളുടെ വേഷമണിഞ്ഞ സുഡാപ്പികളുമാണെന്നുള്ളത് പരസ്യമായ കാര്യമാണ്. കേന്ദ്ര സർക്കാരിന്റെ നല്ല പ്രവർത്തികളെ മറച്ചു വെയ്ക്കാൻ ശ്രമിക്കുകയും എന്നാൽ എന്തെങ്കിലും തരത്തിലുള്ള ചെറിയ തെറ്റുകൾ കണ്ടാൽ അതിനെ പർവ്വതീകരിച്ചു കാണിക്കുന്ന നിലപാടുമാണ് ചാനലുകൾക്കുള്ളത്. ഇത്തരത്തിലുള്ള മതതീവ്രവാദികൾ നടത്തുന്ന ചാനലുകളിൽ ഇന്ത്യ വിരുദ്ധ വർത്തകളല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്നതാണ് വസ്തുതയെന്നും, കമ്മ്യൂണിസ്റ്റ്‌ മാധ്യമ പ്രവർത്തകർ അവരുടെ പ്രത്യയശാസ്‌ത്രം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ മതത്തിന്റെ പേരിലുള്ള ചാനലുകൾ ഇന്ത്യയെ മത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നുവെന്നും ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാണിക്കുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

എങ്ങനെയാണ് ഡൽഹിയിലെ സാമുദായിക വികാരങ്ങൾ ആളിക്കത്തിക്കുവാൻ മലയാളം ചാനലുകൾക്ക് കഴിയുക ? ഇരവാദം… ഫ്രഷ്… ഫ്രഷേ.. കമ്മ്യൂണിസ്റ്റുകാർക്ക് ജനാധിപത്യത്തിൽ എന്താണ് കാര്യം എന്ന് ചോദിക്കുന്നത് പോലെയല്ല മലയാളം ചാനലുകൾക്ക് ഡൽഹി കലാപത്തിൽ എന്താണ് കാര്യം എന്ന് ചോദിക്കുന്നത്. മലയാളം ചാനലുകളെ മാത്രമല്ല നല്ലൊരു ശതമാനം മലയാള മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് മാധ്യമ സഖാക്കളും, സഖാക്കളുടെ വേഷമണിഞ്ഞ സുഡാപ്പികളും ആണ് എന്നത് പരസ്യമായ കാര്യം ആണ്.
പാർട്ടി ചാനലുകളെ മാറ്റി നിർത്തിയാലും നിഷ്പക്ഷർ എന്ന് സ്വയം തള്ളിമറിക്കുന്ന മാധ്യമങ്ങളുടെ നിയന്ത്രണം സഖാപ്പികൾക്ക് തന്നെയാണ്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി വമ്പൻ ഭൂരിപക്ഷം നേടിയപ്പോൾ മനോരമ ചാനലിലെ അവതാരകക്ക് ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടപെട്ടു എന്ന് കേട്ടിരുന്നു.

രണ്ടാം മോദി സർക്കാർ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയപ്പോൾ രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങേണ്ടി വരും എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടത് മനോരമ റിപ്പോർട്ടർ എന്നവകാശപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകയാണ്. അതാത് ജനാധിപത്യ വിശ്വാസവും, ഭരണഘടനയും, മനുഷ്യാവകാശവും, മാധ്യമ ധർമ്മവും, നിഷ്പക്ഷതയും എല്ലാം പ്രസംഗിക്കുന്ന ഇക്കൂട്ടർ മതവും രാഷ്ട്രീയവും തലക്ക് പിടിച്ച നല്ല ഒന്നാംതരം ഫ്രോഡുകൾ ആണ്. മതതീവ്രവാദികൾ നടത്തുന്ന ചാനലിൽ ഇന്ത്യ വിരുദ്ധ വാർത്തകൾ അല്ലാതെ വേറൊന്നും ഉണ്ടാകില്ല എന്നറിയാമല്ലോ. പക്ഷെ അവർ തന്നെയാണ് അറിയാതെ ആണെങ്കിലും ഇത്തവണ ഡൽഹി കലാപത്തിലെ യഥാർത്ഥ കലാപകാരികളെ തുറന്നു കാട്ടിയതും. കമ്മ്യൂണിസ്റ്റ്‌ മാധ്യമ പ്രവർത്തകർ അവരുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, മതത്തിന്റെ പേരിലുള്ള ചാനൽ ഇന്ത്യയെ മത രാഷ്ട്രമാക്കാനും ശ്രമിക്കുന്നു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദി നേതാവ് ഗണപതി പറഞ്ഞത് ജിഹാദികളെയും സാമ്രജ്യത്വ വിരുദ്ധ പോരാട്ടത്തിന്റ ഭാഗമാക്കണം, പോരാട്ടം വിജയം കണ്ട ശേഷം തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ചയിലൂടെ മാറ്റം എന്നാണ്. അതായത് കമ്മ്യൂണിസ്റ്റുകാരും, ജിഹാദികളും ഒന്നിച്ചിരിക്കുന്നു. രണ്ട് കൂട്ടരുടെയും പ്രത്യയശാസ്ത്രം ഹിംസയാണ്. കലാപം ഉണ്ടായാലേ വിപ്ലവം ഉണ്ടാകൂ എന്ന് രണ്ട് കൂട്ടരും വിശ്വസിക്കുന്നു. വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇപ്പോൾ ജനാധിപത്യവും പൊക്കിപ്പിടിച്ചു നടക്കുന്നത്. ഇത് മനസിലാക്കിയത് കൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ ഇവർക്ക് നോട്ടക്ക് പോലും നൽകുന്ന വോട്ട് നൽകാത്തത്. ജനാധിപത്യ മാർഗത്തിലൂടെ ഇവർക്ക് ഒരിക്കലും അധികാരത്തിൽ വരാൻ കഴിയില്ല എന്നത് അവർക്കുമറിയാം.

അപ്പോൾ കലാപം തന്നെ ശരണം. അതിന് വേണ്ടത് യുവാക്കളെ ആണ്. ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ചരിത്രം ഒരിക്കലും വിപ്ലവത്തിന് അനുകൂലമല്ല. വൈകിയെങ്കിലും അതിപ്പോൾ ഇവർക്കും മനസിലാകുന്നു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർക്കാൻ മുംബൈ നഗരത്തിൽ ദളിത്‌ വിഭാഗങ്ങളെയും, കർഷകരെയും ഇളക്കി വിട്ട് കലാപം ഉണ്ടാക്കാൻ കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ശ്രമിച്ചു എങ്കിലും അത് വമ്പൻ പരാജയമായിപ്പോയി. അപ്പോൾ ഇനിയുള്ള ആശ്രയം മതം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കൽ ആണ്. കശ്മീർ, അയോധ്യ വിഷയങ്ങൾ ഒരു തുള്ളി ചോര പൊടിയാതെ പരിഹരിച്ചതിന്റെ ഞെട്ടലിൽ നിന്ന് സഖാക്കളും, മത തീവ്രവാദികളും, മാധ്യമ സഖാപ്പികളും ഇനിയും മോചിതരായിട്ടില്ല.

ഒരു കാര്യം ശ്രദ്ധിച്ചാൽ മനസിലാകും ഇന്ത്യക്കാരെ ബാധിക്കാത്ത പൗരത്വ നിയമ ഭേദഗതി നിയമം പാർലമെന്റിൽ പാസ്സാക്കിയ ദിവസങ്ങളിൽ ഒന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. കേരളത്തിൽ നിന്നുള്ള ആളുകൾ ആണ് ഡൽഹിയിലും, UP യിലും, മംഗലാപുരത്തും ഒക്കെ പോയി പ്രശ്നങ്ങൾ തുടങ്ങി വെച്ചത്. ഇക്കാര്യം അവിടുത്തെ പൊലീസ് തന്നെ പറഞ്ഞതാണ്. മുകളിൽ സൂചിപ്പിച്ച വിഭാഗത്തിൽപെട്ട കേരളത്തിൽ നിന്നുള്ള മാധ്യമ സഖാപ്പികൾക്ക് വലിയ പങ്കുണ്ട്. രണ്ട് രീതിയിലാണ് മാധ്യമ പ്രവർത്തകർ ഇവർക്ക് വേണ്ടി പ്രവർത്തിക്കുക. ഒന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കും, രണ്ടാമതായി ന്യൂനപക്ഷ മേഖലകളിൽ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കും. നിങ്ങൾ അപകടത്തിലാണ് അപകടത്തിലാണ് എന്ന് പറഞ്ഞു പറഞ്ഞു ആ പാവങ്ങളെ തെരുവിലേക്കിറക്കും. അവിടം കൊണ്ടും തീർന്നില്ല, ഫണ്ടിങ്ങിനും ഈ മാധ്യമ സഖാപ്പികളുടെ സഹായം ഉണ്ട്.

ജാമിയയിൽ രണ്ട് വിദ്യാർത്ഥികളെ പൊലീസ് വെടിവെച്ചു കൊന്നു എന്ന് വ്യാജ വാർത്ത കൊടുത്തത് മതവികാരം ആളിക്കത്തിക്കാൻ ആണ്. പള്ളി പൊളിച്ചു, കത്തിക്കുന്നു എന്നൊക്കെ വ്യാജമായി പ്രചരിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. മതം അപകടത്തിൽ ആണെന്ന് അറിയുമ്പോൾ വിദേശത്ത് നിന്നും സ്വദേശത്തു നിന്നും ഫണ്ട്‌ ഒഴുകും എന്നറിയാം. പലസ്തീൻ തീവ്രവാദ മോഡൽ. അവിടം കൊണ്ടും തീർന്നില്ല, വ്യാജ വാർത്തകൾ അപ്പോൾ തന്നെ വിദേശ മാധ്യമങ്ങളെ അറിയിക്കും. ഒരു മാധ്യമ പ്രവർത്തകൻ ഡൽഹി കലാപ സമയത്ത് ഇട്ട ഫേസ്ബുക് പോസ്റ്റ്‌ മുസ്ലിം സ്ത്രീകളെ സംഘപരിവാർ വളഞ്ഞിരിക്കുന്നു എന്നതാണ്. ആ പോസ്റ്റ്‌ ഒട്ടു മിക്ക വിദേശ മാധ്യമങ്ങളെയും മെൻഷൻ ചെയ്തു. ഏതാണ്ട്‌ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ പോസ്റ്റ്‌ മുക്കി.

ഇതുപോലുള്ള പോസ്റ്റുകൾ അപ്പോൾ തന്നെ ഷെയർ ചെയ്ത് അവിടെയുള്ള ന്യൂനപക്ഷ മേഖലകളിൽ എത്തിക്കാൻ കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് മതേതരന്മാർ ഉണ്ട്. കാര്യങ്ങളുടെ കിടപ്പ് മനസിലാകുമല്ലോ. അതായത് വ്യാജ വാർത്തകൾ ചമയ്ക്കുന്നത് കലാപം ആളിക്കത്തിക്കാൻ മാത്രമല്ല ഫണ്ടിംഗ് കൂടി ഉദ്ദേശിച്ചാണ്. വ്യാജ വാർത്ത കൊടുത്ത് അത് പരമാവധി പ്രചരിച്ചു എന്ന് മനസ്സിലാക്കുമ്പോൾ ആ വാർത്ത മുക്കും. ഈ തന്ത്രത്തിനാണ് ഇത്തവണ പിടി വീണത്. അതുകൊണ്ട് നിഷ്പക്ഷത ചമയുന്ന കേരളത്തിലെ മാധ്യമ സഖാപ്പികൾ ഇരവാദവും പറഞ്ഞു ഇറങ്ങേണ്ട. ഡൽഹി കലാപത്തിൽ അടികൊണ്ടപ്പോൾ മതം പറഞ്ഞു രക്ഷപെട്ടിട്ട് തങ്ങളെ അക്രമിച്ചവർക്കെതിരെ ഒരു പ്രതിഷേധവു നടത്താതിരിക്കുക മാത്രമല്ല അവരെ ന്യായീകരിക്കുകയും ചെയ്ത കേരളത്തിലെ മാധ്യമ സഖാപ്പികൾ ഇപ്പോൾ വ്യാജ വാർത്ത കൊടുത്ത രണ്ട് ചാനലിനെ 48 മണിക്കൂർ നിരോധിച്ചപ്പോൾ കിടന്ന് മോങ്ങുന്നത് കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്.

ഉളുപ്പില്ലാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. അതേസമയം നിങ്ങളെ പൂർണമായും കുറ്റപ്പെടുത്താനും കഴിയില്ല. ഈ രംഗത്ത് പിടിച്ചു നിൽക്കണം എങ്കിൽ ഇതേ വഴിയുള്ളൂ. നിഷ്പക്ഷതയും, നട്ടെല്ലും, മാധ്യമ ധർമ്മവും ഒക്കെ വീട്ടിൽ വെച്ചിട്ട് വേണം ഇതിനിറങ്ങാൻ. അല്ലെങ്കിൽ കേരളത്തിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നത് അറിയാം. പക്ഷെ കേന്ദ്രം ഭരിക്കുന്നത് നട്ടെല്ലുള്ള ഭരണാധികാരികൾ ആണ്. അതുകൊണ്ട് ഇനിയും ഇതുപോലുള്ള പണികൾ കിട്ടും. മാധ്യമ പ്രവർത്തനം എന്നാൽ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യലാണ്, വാർത്തകൾ സൃഷ്ടിക്കൽ അല്ല എന്ന പ്രാഥമിക കാര്യം ഓർക്കുന്നത് നല്ലതാണ്. അപ്പോൾ ഇരവാദം നടക്കട്ടെ…

-Advertisements-