Friday, April 19, 2024
-Advertisements-
KERALA NEWSകരിപ്പൂർ എയർപോർട്ടിൽ നിന്നും കസ്റ്റംസ് 1276 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു

കരിപ്പൂർ എയർപോർട്ടിൽ നിന്നും കസ്റ്റംസ് 1276 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു

chanakya news
-Advertisements-

കോഴിക്കോട്: തിരുവനന്തപുരം എയർപോർട്ടിന് പിന്നലെ കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും വൻസ്വർണ്ണവേട്ട. നാല് പേരിൽ നിന്നായി 1276 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. റാസൽഖൈമയിൽ നിന്നും എത്തിയ മൂന്നു പേരുടെ പക്കൽ നിന്നുമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ആദ്യം സ്വർണ്ണം പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ്‌ ഫൈസൽ, അബ്ദുൽ സാത്താർ, മിഥിലാജ് തുടങ്ങിയവയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

ജീൻസിൽ പ്രത്യേകം തയ്യാറാക്കിയ അറയിലായിരുന്നു സ്വർണ്ണം കടത്തിയിരുന്നത്. ഇത്തരത്തിൽ സ്വർണ്ണം കടത്താൻ പറ്റുന്ന തരത്തിലുള്ള ജീൻസ് പാന്റുകൾ റാസൽഖൈമയിൽ വിൽക്കുന്ന സംഘങ്ങളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ തിരുവനന്തപുരം സ്വദേശിയായ സീന മോളിൽ നിന്നും 1.8 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

-Advertisements-