Friday, March 29, 2024
-Advertisements-
INTERNATIONAL NEWSകരിപ്പൂർ വിമാന അപകടത്തിൽ ദുഃഖം രേഖപ്പെടുത്തികൊണ്ട് അമേരിക്ക രംഗത്ത്

കരിപ്പൂർ വിമാന അപകടത്തിൽ ദുഃഖം രേഖപ്പെടുത്തികൊണ്ട് അമേരിക്ക രംഗത്ത്

chanakya news
-Advertisements-

കോഴിക്കോട്: കരിപ്പൂരിൽ ഉണ്ടായ വിമാനപകടത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് അമേരിക്ക രംഗത്ത്. വിമാനപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അപകടത്തിൽപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കൊപ്പവും തങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉണ്ടാകുമെന്നും ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തിയിരുന്നു.

അതിയായ ദുഃഖം ഉണ്ടാകുന്നുവെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ സഹായങ്ങളും നൽകി കൊണ്ട് അധികൃതർ അപകടസ്ഥലത്ത് ഉണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്.

-Advertisements-