Thursday, March 28, 2024
-Advertisements-
KERALA NEWSകരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയും

കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയും

chanakya news
-Advertisements-

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയും. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു. ദുരന്തത്തിൽ വേണ്ടപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും സച്ചിൻ ട്വിറ്ററിലൂടെ പങ്കുവെച്ചു. കൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള ബ്ലഡ് ഡോണേഴ്സ് ഇന്ത്യയുടെ ട്വീറ്റും സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

അപകടത്തിൽ പെട്ടവർക്ക് സുഖം പ്രാപിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തോടൊപ്പം പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി വിരാട് കോലി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു. ദുബായിൽ നിന്നും 191 പേരുമായി എത്തിയ എയർഇന്ത്യ എക്സ്പ്രസ് എ എക്സ് ബി 1344 ബി 737 എന്ന വിമാനമാണ് ഇന്നലെ രാത്രി 7:41 ന് കരിപ്പൂരിൽ ലാൻഡിങ് സമയത്ത് അപകടത്തിൽപെട്ടത്. തുടർന്ന് 18 പേർ മരണമടയുകയും പത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും മറ്റു നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചയോടെയാണ് രക്ഷാപ്രവർത്തന ദൗത്യം പൂർത്തിയായത്.

-Advertisements-