Thursday, April 25, 2024
-Advertisements-
KERALA NEWSകരിപ്പൂർ സ്വർണകടത്ത് കേസിൽ സിപിഎം നേതാക്കന്മാരായ എംവി ജയരാജനെയും, പി ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി...

കരിപ്പൂർ സ്വർണകടത്ത് കേസിൽ സിപിഎം നേതാക്കന്മാരായ എംവി ജയരാജനെയും, പി ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

chanakya news
-Advertisements-

കണ്ണൂർ : കരിപ്പൂർ സ്വർണകടത്ത് കേസിൽ സിപിഎം നേതാക്കന്മാരായ എംവി ജയരാജനെയും, പി ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരിപ്പൂർ വഴി കടത്തിയതും കവർച്ച ചെയ്യപ്പെട്ടതുമായ സ്വർണം വീതം വയ്ക്കുന്നത് സംബന്ധിച്ച് കണ്ണൂർ സിപിഎമ്മിൽ തർക്കം നടക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾക്കുള്ള സിപിഎം ബന്ധം നേരത്തെ പുറത്ത് വന്നിരുന്നു. സ്വർണക്കടത്ത് കൊട്ടേഷൻ സംഘം സിപിഎം ന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണെന്നും ഇത്തരം സംഘം വിമാന താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട്,തിരുവനന്തപുരം വീമാനത്താവളങ്ങളിലെ പോലെ സ്വർണക്കടത്ത് സംഘങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി കണ്ണൂർ വീമാനത്താവളത്തെ സിപിഎം മാറ്റിയെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നെന്നും എന്നാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

-Advertisements-