Saturday, April 20, 2024
-Advertisements-
KERALA NEWSകറുപ്പിനെ ഭയമാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

കറുപ്പിനെ ഭയമാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news
-Advertisements-

ആലപ്പുഴ : കറുപ്പിനെ ഭയമാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഹിറ്റ്ലറിനെ പോലും തോൽപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഏകാധിപത്യ നിലപാടാണെന്നും കറുപ്പിനെ ഭയമാണെങ്കിൽ വീട്ടിൽ ഇരുന്ന പോരേയെന്നും എന്തിനാണ് ഇങ്ങനെ അപഹാസ്യനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രതിഷേധങ്ങളെ നേരിടാൻ തയ്യാറല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും വി മുരളീധരൻ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നത് വരെ രാജിവെച്ച് പുറത്തിരിക്കാൻ പിണറായി വിജയൻ തയ്യാറാവണമെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് വസ്ത്രവും,മാസ്കും വിലക്കിയതിനെതിരെയാണ് വി മുരളീധരൻന്റെ പ്രതികരണം.

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷ പാർട്ടികൾ കരിങ്കൊടി കാണിക്കുന്നത് തടയുന്നതിനായി മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി.

-Advertisements-