Saturday, April 20, 2024
-Advertisements-
KERALA NEWSകലാപകാരികൾ കൊന്ന് തള്ളിയ രത്തൻലാലിന് മൂന്നാണ് മക്കൾ: ഐബി ഓഫീസർ അങ്കിത് ശർമയ്ക്കും കുടുംബമുണ്ട്: പക്ഷെ...

കലാപകാരികൾ കൊന്ന് തള്ളിയ രത്തൻലാലിന് മൂന്നാണ് മക്കൾ: ഐബി ഓഫീസർ അങ്കിത് ശർമയ്ക്കും കുടുംബമുണ്ട്: പക്ഷെ മലയാള മാധ്യമങ്ങൾക്ക് ഇതൊന്നും വാർത്തയല്ല: ജിതിൻ കെ ജേക്കബ് എഴുതുന്നു

chanakya news
-Advertisements-

ഡൽഹിയിൽ കലാപകാരികൾ കൊന്ന് തള്ളിയ പോലീസ് ഉദ്യോഗസ്ഥനായ രത്തൻ ലാലിന് മൂന്നു മക്കളാണ്, അതുപോലെ തന്നെ കൊലചെയ്യപ്പെട്ട അങ്കിത് ശർമയ്ക്കും വീടും കുടുംബവുമുണ്ട്. എന്നാൽ ഇതൊന്നും കേരളത്തിലെ മലയാള മാധ്യമങ്ങൾക്ക് വാർത്തയല്ല. അവർ സംഘപരിവാർ വിരോധത്തിന്റെ നെറുകയിലാണ്‌. ഡൽഹി വിഷയത്തിൽ മലയാള മാധ്യമങ്ങളുടെ നെറികേടിനെ ചൂണ്ടികാട്ടികൊണ്ട് എഴുത്തുകാരൻ ജിതിൻ കെ ജേക്കബ് എഴുതുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഡൽഹിയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് അദ്ദേഹത്തെ കലാപകാരികൾ 400 തവണയിൽ അധികം കുത്തി എന്നാണ്. അക്രമികൾ ശരീരത്തിന്റെ ഒരു ഭാഗം പോലും വെറുതെ വിട്ടില്ല.നാല് മുതൽ ആറ് മണിക്കൂർ വരെ ആ മനുഷ്യനെ കുത്തികൊണ്ടിരുന്നു. കുടൽമാല മുറിച്ചു കളഞ്ഞു.

പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത് അവരുടെ ജീവിതത്തിൽ ഇതുപോലെ വികൃതമാക്കപ്പെട്ട ഒരു മൃതദേഹം കണ്ടിട്ടില്ല എന്നാണ്.

ഒരു വിഭാഗത്തിന്റെ മാത്രം വിങ്ങലുകൾ എട്ടുകോളം വർത്തയാക്കാനും, ചാനൽ ചർച്ച ചെയ്യാനും വലിയ വിഭാഗം മലയാളം മാധ്യമങ്ങൾ മത്സരിക്കുന്നതിന്റെ ചേതോവികാരം മനസിലാകും. പള്ളികൾ ആക്രമിക്കപ്പെടുന്നു എന്ന് ആവർത്തിച്ച് ആവർത്തിച്ച് ഇല്ലാത്ത വാർത്ത കൊടുത്ത മലയാള മാധ്യമ പ്രവർത്തകനെ നമ്മൾ കണ്ടതാണ്.

അത് തിരുത്തണമെന്നോ, മാധ്യമ ധർമം പാലിക്കണമെന്നോ നിങ്ങളോട് അഭ്യർത്ഥിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നറിയാം. ഒരു വിഭാഗം ജനങ്ങളുടെ മനസ്സിൽ പരമാവധി വിദ്വേഷം കലർത്തി അവരെ കലാപത്തിലേക്ക് വീണ്ടും തള്ളിവിടാൻ ശ്രമിക്കുമ്പോൾ ഒന്ന് മറക്കരുത് കൊല്ലപ്പെട്ടവരിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട് എന്നകാര്യം. ആദ്യം കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്‌ഥാനാണ് എന്ന കാര്യം സൗകര്യപൂർവം മറച്ചു വെക്കുന്നു.

ഒരു വിഭാഗത്തിന്റെ തേങ്ങലുകൾ മാത്രം കാണിക്കുമ്പോൾ ഓർക്കണം കലാപകാരികളുടെ വെടിയേറ്റ് മരിച്ച രത്തൻ ലാൽ എന്ന പൊലീസ് ഉദ്യോഗസ്ഥന് 3 കുഞ്ഞുങ്ങൾ ആണുണ്ടായിരുന്നത്. 400 ൽ അധികം തവണ കുത്തേറ്റ് കൊല്ലപ്പെട്ട അങ്കിത് ശർമ്മക്കും കുടുംബം ഉണ്ട്. അവരുടെ വേദന കാണാൻ ആരുമില്ല. അതൊന്നും കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രധാന വാർത്തയല്ല.

രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പ്രാകൃതമായി കൊലപ്പെടുത്തുന്ന വാർത്ത മൂലക്കൊതുക്കിയും, സ്വയം അക്രമിക്കപെട്ടപ്പോൾ മതം പറഞ്ഞു അക്രമകാരികളിൽ നിന്ന് രക്ഷപെട്ടിട്ട് തങ്ങളെ ആക്രമിച്ച അതെ അക്രമകാരികൾക്ക് വേണ്ടി ന്യായീകരണവും നടത്തുന്ന കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമ പ്രവർത്തരുടെ രാഷ്ട്രീയവും, മത ഭ്രാന്തും പകൽപോലെ വ്യക്തം.

പക്ഷെ സോഷ്യൽ മീഡിയയുടെ ഈ കാലത്ത് നിങ്ങൾക്ക് ചില വാർത്തകളും മുക്കാൻ സാധിക്കുമായിരിക്കും, പക്ഷെ എല്ലാ വാർത്തകളും എപ്പോഴും മുക്കാൻ കഴിയില്ല എന്നോർക്കണം. ജനങ്ങൾ അറിയേണ്ടത് അറിയുക തന്നെ ചെയ്യും.

എല്ലാ അന്വേഷണ ഏജൻസികളും, ജുഡീഷ്യൽ കമ്മീഷനുകളും തള്ളിക്കളഞ്ഞ ഗുജറാത്ത്, ഗർഭിണി, ശൂലം, ഭ്രൂണം കഥകൾ ഇപ്പോഴും കേരളത്തിൽ ചർച്ചയാക്കുന്ന പുരോഗമന നവോത്ഥാന സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് പക്ഷെ 400 തവണ കുത്തേറ്റ് കൊല്ലപ്പെട്ട ഭാരതത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വികൃതമാക്കപ്പെട്ട ശരീരം കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ല.

കഴിയുന്നതും ആ വാർത്ത മുക്കും അല്ലെങ്കിൽ വളച്ചൊടിക്കും. ഇനി അതൊന്നും പറ്റിയില്ലെങ്കിൽ ആ ഉദ്യോഗസ്ഥനെ മോശമാക്കിയുള്ള കഥകൾ ഇനിയുള്ള ദിവസങ്ങളിൽ മാധ്യമ സഖാപ്പികൾ പ്രചരിപ്പിക്കും. കാരണം അതിനാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിലയുള്ളത് എന്ന് ആരെക്കാളും നന്നായി മാധ്യമ സഖാപ്പികൾക്കറിയാം

-Advertisements-