Thursday, April 25, 2024
-Advertisements-
NATIONAL NEWSകള്ളപ്പണക്കാർക്കെതിരെ അന്ന് നടപടിയെടുത്തു ; ഇന്ന് രാജ്യം ദുരിതത്തിലായപ്പോ രക്ഷയ്ക്ക് എത്തിയത് ഗരീബ് കല്ല്യാൺ യോജന

കള്ളപ്പണക്കാർക്കെതിരെ അന്ന് നടപടിയെടുത്തു ; ഇന്ന് രാജ്യം ദുരിതത്തിലായപ്പോ രക്ഷയ്ക്ക് എത്തിയത് ഗരീബ് കല്ല്യാൺ യോജന

chanakya news
-Advertisements-

കൊറോണ വൈറസ് രാജ്യത്ത് ഭീതി പടർത്തുന്ന സാഹചര്യത്തിൽ. ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ചലമായ സാഹചര്യമാണ് നിലനിൽക്കുന്നത് അതിനാൽ തന്നെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി കേന്ദ്രസർക്കാർ 170000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെ വിജയം കൂടിയായാണ് ഈ 170000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് പിന്നിൽ ഉള്ളത്. രാജ്യത്തെ കള്ളപ്പണക്കാരുടെ കയ്യിൽ നിന്നുമാണ് ഈ തുക കണ്ടെത്തിയത് എന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കാൻ തരമില്ല എന്നാൽ നോട്ട് നിരോധനത്തിന് ശേഷം നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച ഗരീബ് കല്ല്യാൺ യോജന വഴിയാണ് ഇപ്പോൾ ഈ തുക പ്രഖ്യാപിച്ചിട്ടുള്ളത്.

എന്താണ് ഖരീബ്‌ കല്ല്യാൺ യോജന നോട്ട് അസാധുവാക്കിയതിന് ശേഷവും രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാൻ ആളുകൾ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കേന്ദ്രസർക്കാർ കണക്കില്‍പ്പെടാത്ത പണം ഉണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തി 50 ശതമാനം നികുതി അടച്ച് ബാക്കി പണം സ്വന്തമാക്കാനായി കള്ളപ്പണക്കാർക്ക് അവസരം നൽകുന്ന പദ്ധതിയായിരുന്നു ഗരീബ് കല്ല്യാൺ. 30 ശതമാനം നികുതിയും 20 ശതമാനം പിഴയും ഇതിലൂടെ സർക്കാർ ഈടാക്കും.

വെളിപ്പെടുത്താതെ പൂഴ്ത്തിവച്ച കള്ളപ്പണം പിടിക്കപ്പെട്ടാല്‍ തുകയുടെ 75 മുതല്‍ 85 ശതമാനം വരെ നികുതി നല്‍കേണ്ടി വരും. എന്നാൽ ഗരീബ് കല്ല്യാൺ പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേയ്ക്ക് പ്രധാനമന്ത്രിയുടെ ഗരീബ് കല്ല്യാണ്‍ യോജനയില്‍ നിക്ഷേപിക്കണം. ഇതിന് പലിശ ലഭിക്കില്ല. ഗരീബ് കല്ല്യാണ്‍ യോജന പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ആരായില്ല. ധന നികുതി, സിവില്‍ നിയമങ്ങള്‍ എന്നിവയും ഇതിന് ബാധകമായിരിക്കില്ല. പദ്ധതിയില്‍ വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്റെ നാലിലൊന്ന് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം. ഈ പദ്ധതി വഴി ലഭിച്ച തുകയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണം പിടികൂടുന്നതിനായുള്ള ആദ്യപടിയായിരുന്നു നോട്ട് നിരോധനം എന്നാൽ അന്ന് വളരെയേറെ വിമര്ശനങ്ങള് മോഡി സർക്കാരിന് നേരിടേണ്ടി വന്നിരുന്നു.

-Advertisements-