Friday, March 29, 2024
-Advertisements-
KERALA NEWSകള്ളമൊഴി കേട്ട് കോടതി കുഞ്ഞനന്തനെ കൊ-ലക്കേസ് ഗൂഢാലോചനയിൽ ജീവപര്യന്തം ശിക്ഷിച്ചെന്നു കള്ളപ്രചരണം നടത്തുന്നവർക്ക് മറുപടിയുമായി കെ...

കള്ളമൊഴി കേട്ട് കോടതി കുഞ്ഞനന്തനെ കൊ-ലക്കേസ് ഗൂഢാലോചനയിൽ ജീവപര്യന്തം ശിക്ഷിച്ചെന്നു കള്ളപ്രചരണം നടത്തുന്നവർക്ക് മറുപടിയുമായി കെ കെ രമ

chanakya news
-Advertisements-

ടി പി ചന്ദ്രശേഖരൻ വ-ധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തൻ അ-ന്തരിച്ചപ്പോൾ അദ്ദേഹത്തെ നന്മയുള്ള വ്യക്തിയായി ചിത്രീകരിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നതെന്നുള്ള ആക്ഷേപങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി കൊ-ല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഉള്ള കാര്യങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കു-റ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും ബാധ്യതയാണെന്ന് ടിപി വ-ധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഏതോ ‘കള്ളമൊഴി’ കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപ-ര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന ക-ള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന ‘മനുഷ്യസ്നേഹി’ സഖാവ് ടിപിയെ വെ-ട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വ-ധത്തിന് മുൻപ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട ‘കരുതല്‍’ എന്താണെന്ന് മനസ്സിലായല്ലോ!!

-Advertisements-