Thursday, April 25, 2024
-Advertisements-
NATIONAL NEWSകഴിഞ്ഞ വർഷം കൊലപ്പെടുത്തിയ അതെ രീതിയിൽ പ്രതികാര കൊല ചെയ്ത് ഗുണ്ടാ സംഘം

കഴിഞ്ഞ വർഷം കൊലപ്പെടുത്തിയ അതെ രീതിയിൽ പ്രതികാര കൊല ചെയ്ത് ഗുണ്ടാ സംഘം

chanakya news
-Advertisements-

തമിഴ്നാട്ടിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തി. കഴിഞ്ഞ വർഷം മൂന്നുപേരെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തുകയും ശേഷം അവരുടെ തല റെയിൽവേ പാളത്തിൽ പ്രദർശനത്തിനായി വെയ്ക്കുകയും ചെയ്ത ആളെയാണ് അതേ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം തല അതേ സ്ഥലത്ത് പ്രദർശിപ്പിച്ചത്. തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഗുമിടിപ്പുണ്ടിയിലാണ് സംഭവം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ കോളേജ് വിദ്യാർത്ഥി അടക്കമുള്ള മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാടിനെ നടുക്കിയ ഏറ്റവും വലിയ ഒരു കൊലപാതക പരമ്പരയിൽ ഒന്നായിരുന്നു ഇത്. കൊലപാതക ശേഷം മൂവരുടെയും തലയറുത്ത് റയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു.

തങ്ങളുടെ എതിരാളികൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി മാധവ് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയപ്പോൾ എതിരാളികൾ അതേ രീതിയിൽ തന്നെ പ്രതികാരം വീട്ടുകയായിരുന്നു. ജൂലൈ 21നാണ് മാധവൻ ജാമ്യമെടുത്ത് പുറത്തിറങ്ങിയത്. ശേഷം ഗ്രാമത്തിൽ എത്തിയപ്പോഴാണ് ദാരുണ സംഭവമുണ്ടായത്. റെയിൽവേ സ്റ്റേഷന് സമീപത്തായുള്ള യൂക്കാലി തോട്ടത്തിൽ തലയില്ലാത്ത മൃതദേഹം കണ്ട് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് മാധവനാണെന്ന് സ്ഥിതീകരിച്ചു. രണ്ടു കിലോമീറ്റർ അകലെയുള്ള റെയിൽവേ പാളത്തിൽ നിന്നുമാണ് തല കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. നേരത്തെ കേസിൽ പെട്ടിട്ടുള്ള ഗുണ്ടാസംഘങ്ങൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, പിടിച്ചുപറി തുടങ്ങിയ പത്തിലധികം വകുപ്പുകൾ ഇയാളുടെ പേരിലുണ്ടായിരുന്നുവെന്നും തിരുവള്ളൂർ എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

-Advertisements-