Saturday, April 20, 2024
-Advertisements-
ENTERTAINMENTകഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു ചെറുപ്പകാലം, മാറ്റിയുടുക്കാൻ നല്ലൊരു വസ്ത്രം പോലും ഇല്ലാതെ വിഷമിച്ചിരുന്നു: സാജൻ പള്ളുരുത്തി

കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു ചെറുപ്പകാലം, മാറ്റിയുടുക്കാൻ നല്ലൊരു വസ്ത്രം പോലും ഇല്ലാതെ വിഷമിച്ചിരുന്നു: സാജൻ പള്ളുരുത്തി

chanakya news
-Advertisements-

മിമിക്രി രംഗത്ത് കൂടി പ്രേക്ഷകർക്ക് പരിചിതനായ താരമാണ് സാജൻ പള്ളുരുത്തി. മിമിക്രി വേദികളിൽ നിന്നും ബിഗ്സ്‌ക്രീനിലേക്ക് എത്തിയ താരം ഇന്നും സ്റ്റേജ് ഷോകളിലും മറ്റും സജീവമാണ്. നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജു അടക്കം നിരവധി സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ സാജൻ അഭിനയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ചെണ്ട എന്ന യൂട്യൂബ് ചാനലും സാജൻ തുടങ്ങിയിട്ടുണ്ട്

താൻ വളർന്ന് വന്ന ജീവിതത്തെ കുറിച്ചും മറ്റും മനസ്സ് തുറക്കുകയാണ് സാജൻ ഇപ്പോൾ. താൻ ജനിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലെ പള്ളുരുത്തി എന്ന സ്ഥലതാണെന്നും കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ സഹോദരൻ ഭിന്ന ശേഷിക്കാരനും കൂടാതെ അമ്മ അച്ഛൻ എന്നിവർ അടങ്ങുന്ന കുടുംബത്തിൽ അച്ഛന്റെ കയർ തൊഴിലാളിയുമായിരുന്നു എന്നും സാജൻ പറയുന്നു. ഓണം, വിഷു പോലെയുള്ള സമയങ്ങളിൽ മാറ്റിയുടുക്കാൻ പോലും തുണികൾ ഇല്ലാത്തയൊരു കാലം തനിക്കുണ്ടായിന്നുവെന്നും സാജൻ പറയുന്നു.

ആദ്യം വാടക വീട്ടിൽ കഴിഞ്ഞ തങ്ങൾ അച്ഛന്റെ കഷ്ടപ്പാട് കൊണ്ട് സ്വന്തമായി ഒരു വീട് പണിഞ്ഞെന്നും ധാരാളം കഷ്ടപാടുണ്ടായിട്ടും തന്റെ ആഗ്രഹത്തിന് അനുസരിച്ചു കലാരംഗത്തേക്ക് പോകാൻ വീട്ടിൽ നിന്നും അനുമതി ലഭിച്ചെന്നും താൻ കഷ്ടപ്പെട്ട സമയങ്ങളിലും മാതാപിതാക്കൾ മാനസികമായി പിന്തുണ നൽകിയെന്നും സാജൻ പറയുന്നു. പിന്നീട് അമ്മയുടെ മരണം തന്നെ തളർത്തി കളഞ്ഞെന്നും അച്ഛൻ പക്ഷപാതം വന്ന് 9 വർഷത്തോളം കിടപ്പിലാവുകയും ചെയ്‌തെന്നും താരം പറയുന്നു. ഇപ്പോൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് താൻ താമസിക്കുന്നതെന്നും സാജൻ പങ്കുവെയ്ക്കുന്നു.

English Summary : sajan palluruthi about life

-Advertisements-