Wednesday, April 24, 2024
-Advertisements-
KERALA NEWSകാണുമ്പോഴൊക്കെ ദുൽഖറിന് എന്നോട് പറയാനുണ്ടായിരുന്നത് വിവാഹത്തെ കുറിച്ചാണ് ഒരുപാട് നിർബന്ധിച്ചിട്ടുമുണ്ട് ; നിത്യ മേനോൻ

കാണുമ്പോഴൊക്കെ ദുൽഖറിന് എന്നോട് പറയാനുണ്ടായിരുന്നത് വിവാഹത്തെ കുറിച്ചാണ് ഒരുപാട് നിർബന്ധിച്ചിട്ടുമുണ്ട് ; നിത്യ മേനോൻ

chanakya news
-Advertisements-

മലയാളത്തിൽ മികച്ച വേഷം ചെയ്ത് കൈയടി നേടിയ താരമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. മുൻ നിര നായകന്മാർക്ക് ഒപ്പം അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. ദി മങ്കി ഹു നോ ടൂ മച്ച് എന്ന ഇംഗ്ലീഷ് സിനിമയിൽ ബാലതാരയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. 2006 ൽ ഇറങ്ങിയ സെവനോ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ നായിക വേഷത്തിൽ എത്തിയ താരം. പിന്നീട് വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

അപൂർവ രാഗം, ഉറുമി, ഉസ്താദ് ഹോട്ടൽ, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉസ്താദ് ഹോട്ടൽ, ഓക്കേ കണ്മണി, 100 ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ ദുൽഖറിന്റെ നായികയായി എത്തിയ വേഷം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ദുൽഖറിന്റെ അടുത്ത സുഹൃത്ത് കൂടിയായ നിത്യ ഇപ്പോൾ ദുൽഖറിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

വിവാഹം കഴിഞ്ഞ ദുൽകർ വളരെ സന്തോഷത്തോടെയാണ് ഇപ്പോൾ ജീവിച്ചു വരുന്നതെന്നും തന്നോട് വിവാഹം കഴിക്കാൻ എപ്പോളും ആവിശ്യപ്പെടുമായിരുന്നു കാരണം വിവാഹ ജീവിതം അത്രക്ക് സുന്ദരമാണ് എന്നാണ് ദുൽഖർ തന്നോട് പറയാറുള്ളതെന്നും നിത്യ പറയുന്നു. എന്നാൽ താൻ സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാളാണ് അതുകൊണ്ട് ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്ന് ബോർ അടിച്ചിട്ടില്ലന്നും വീട്ടിൽ തന്നെ എത്ര നാൾ കഴിയാനും താൻ സന്തോഷവതിയാണ് എന്നും നിത്യ കൂട്ടിച്ചേർത്തു.

-Advertisements-