Wednesday, April 17, 2024
-Advertisements-
ENTERTAINMENTകാമുകിയെ രജിസ്റ്റർ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ 'അമ്മ ഗർഭിണിയായി ; ആദ്യ പ്രണയത്തെ കുറിച്ച് തരികിട...

കാമുകിയെ രജിസ്റ്റർ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ ‘അമ്മ ഗർഭിണിയായി ; ആദ്യ പ്രണയത്തെ കുറിച്ച് തരികിട സാബു

chanakya news
-Advertisements-

സാബുമോനെ അറിയാത്തവർ ചുരുക്കമായിരിക്കും അവതാരകനായി എത്തി സിനിമയിൽ ഇടം പിടിച്ച താരം കൂടിയാണ് സാബുമോൻ സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലാണ് സാബുമോൻ മിനി സ്‌ക്രീനിൽ എത്തുന്നത് തരികിട പ്രേക്ഷകർ സ്വീകരിച്ചപ്പോൾ സാബുമോന്റെ പേരിനൊപ്പവും ആളുകൾ തരികിട എന്ന് ചേർത്ത് വിളിച്ചു പിന്നീട് ബിഗ്‌ബോസിലും വിജയിയായി സാബു തിളങ്ങി. മദ്യപിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരെ മോശം പ്രസ്താവനകൾ നടത്തുന്നതായി ആരോപണവും നിലനിൽക്കുന്നുണ്ട്.

ബിഗ്‌ബോസിൽ വിജയിയായ ശേഷം അപ്രത്യക്ഷമായ സാബു ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വര്ഷങ്ങളായി പ്രണയിച്ച പെൺകുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്യാൻ തീരുമാനിച്ച സമയത്താണ് കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. അതിന്റെ പേരിലാണ് ആ പ്രണയബന്ധം അവസാനിപ്പിച്ചതെന്നും സാബു പറയുന്നു.

സാബു വക്കീൽ ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ സജീവമാകുന്നത്. അതിനിടെ ദുബായിലും ജോലി നോക്കിയിരുന്നു. സിനിമയിൽ ഇതുവരെ നല്ലൊരു വേഷം താരത്തിനെ തേടിയെത്തിയിട്ടില്ല. കലാഭവൻ മണി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സാബുവിന്റെ പേര് ഉയർന്നു വന്നിരുന്നു. മോഹൻലാലിലെ പട്ടിയോട് ഉപമിച്ചതും വിവാദമായിരുന്നു.

-Advertisements-