Wednesday, April 24, 2024
-Advertisements-
ENTERTAINMENTകാറ്റു പോലെ വട്ടം വച്ച് ; തന്റെ പാട്ടിന് ഭാര്യ ചുവട് വെയ്ക്കുന്ന വീഡിയോ പങ്ക്‌വെച്ച്...

കാറ്റു പോലെ വട്ടം വച്ച് ; തന്റെ പാട്ടിന് ഭാര്യ ചുവട് വെയ്ക്കുന്ന വീഡിയോ പങ്ക്‌വെച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ

chanakya news
-Advertisements-

വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ ജയസൂര്യയെ ഉൾപ്പടെ ഉള്ളവരെ കേന്ദ്ര കഥാപാത്രമാക്കി ഓൺലൈൻ റിലീസ് ചെയ്ത സിനിമയാണ് സൂഫിയും സൂജാതയും. ചിത്രത്തിൽ സൂജാതയായി എത്തിയത് അഥിതി റാവുവാണ്. സിനിമയിലെ ദൃശ്യ ഭംഗിക്ക് ഒപ്പം ചേർന്ന് നിൽക്കുന്ന ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമാണ് വാതിക്കൽ വെള്ളരിപ്രാവ്‌ എന്ന് തുടങ്ങുന്ന ഗാനം.

മലയാളികൾ ഏറ്റെടുത്ത ഇ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. നിത്യ മാമ്മൻ, സിയ ഉൽ ഹഖ്, അർജുൻ കൃഷ്ണ എന്നിവർ ചേർന്നാണ് ഇ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ ഇ ഗാനത്തിന് ഒപ്പം നൃത്തം വെയ്ക്കുന്ന ഭാര്യ പ്രിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകനായ എം ജയചന്ദ്രൻ.

കൊറോണ കാരണം തീയേറ്ററുകൾ അടച്ചിട്ടതിനാൽ ഓൺലൈൻ പ്ലാറ്റഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയത്. സംസാരിക്കാൻ കഴിയാത്ത സുജാതയെ മികച്ച രീതിയിൽ അഭിനയിച്ചു അഥിതി റാവു കൈയടി നേടിയപ്പോൾ മറ്റ് കഥാപാത്രങ്ങളും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സംവിധാനവും തിരക്കഥയും നിർവഹിച്ചിരുക്കുന്നത് നരണിപ്പുഴ ഷാനവാസാണ്.

-Advertisements-