Saturday, April 20, 2024
-Advertisements-
ENTERTAINMENTCinemaകാവ്യാമാധവൻ തന്റെ ഭാര്യയാണെന്ന് ചിലർ വിശ്വസിച്ചിരുന്നു ; തമിഴ് ചലച്ചിത്രതാരം മാധവൻ പറയുന്നു

കാവ്യാമാധവൻ തന്റെ ഭാര്യയാണെന്ന് ചിലർ വിശ്വസിച്ചിരുന്നു ; തമിഴ് ചലച്ചിത്രതാരം മാധവൻ പറയുന്നു

chanakya news
-Advertisements-

ഒരുകാലത്ത് പെൺകുട്ടികളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരമായ മാധവൻ. അലൈപായുതേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മാധവൻ ചോക്ലേറ്റ് ഹീറോ എന്ന പരിവേഷത്തിന് അർഹനായത്. മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. ആരാധകരിൽ ഏറെയും സ്ത്രീകളായിരുന്നു എന്നതാണ് വാസ്തവം.

kavya madhavan

ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന താരം അഭിനയത്തിന് പുറമെ സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കാനുള്ള ശ്രമത്തിലാണ്. മലയാളി ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് മാധവൻ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണമൊക്കെ പൂർത്തിയാക്കിയെങ്കിലും പ്രമോഷനുമായി ബന്ധപ്പെട്ട വർക്കുകൾ നടന്ന് വരികയാണെന്ന് താരം പറഞ്ഞു.

actress kavya madhavan about makup

പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ താരം തന്നോട് മലയാളികൾ കാണിക്കുന്ന സ്നേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ സിനിമ ജീവിതം ആരംഭിക്കുന്നത് കേരളത്തിൽ നിന്നാണെന്നും തന്റെ ആദ്യ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത് കേരളത്തിൽ നിന്നാണെന്നും താരം പറയുന്നു. എന്നാൽ ആദ്യകാലത്ത് താൻ മലയാളി ആണെന്നാണ് പലരും കരുതിയിരുന്നത്. അതിൽ പ്രധാന കാരണം മാധവൻ എന്ന പേരായിരുന്നെന്നും താരം പറഞ്ഞു.

kavya madhavan 2021

താൻ മലയാളി ആണെന്നും തന്റെ ഭാര്യ കാവ്യാമാധവൻ ആണെന്നുമാണ് ചിലർ വിശ്വസിച്ചിരുന്നത്. എന്നോടുള്ള സ്നേഹവും ഇഷ്ട്ടവും കൊണ്ടാണ് അവർ അങ്ങനെ കരുതിയതെന്നും താരം പറയുന്നു. ദുബായിലോക്കെ പോകുന്ന സമയത്താണ് കൂടുതൽ മലയാളികളുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും താരം പറയുന്നു.

English Summary : actor madhavan about kavya madhavan

-Advertisements-