Wednesday, April 24, 2024
-Advertisements-
NATIONAL NEWSകാശ്മീരിൽ ഭീക-രാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ലഷ്കർ ഇ തൊയ്ബ സൈന്യം പിടികൂടി

കാശ്മീരിൽ ഭീക-രാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ലഷ്കർ ഇ തൊയ്ബ സൈന്യം പിടികൂടി

chanakya news
-Advertisements-

ഡൽഹി: കാശ്മീരിൽ ലക്ഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള 5 ഭീകരരെ പിടികൂടി. ഇവരിൽ നിന്നും വൻ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പോലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്തമായിട്ടുള്ള നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ലഷ്കർ ഇ തൊയ്ബ ഭീകരനായ സഹൂർ വാനിയെ നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് അഞ്ചു ഭീകരരെ കൂടെ പിടികൂടാനായത്.

ഭീകരർ ഒളിഞ്ഞിരിക്കുന്ന താവളത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിൽ ഭീകരരെയും ആയുധശേഖരവും പിടിച്ചെടുക്കുകയായിരുന്നു. ലഷ്കർ ഇ തൊയ്ബ ഭീകരൻ യൂസഫിന്റെ അനുയായിയിൽ ഒരാൾ പിടിയിലായ കൂട്ടത്തിലുണ്ട്. യൂനുസ്, അസ്ലാം ഷെയ്ക്ക്, റഹ്‌മാൻ ലോൺ എന്നിവരെയാണ് പിടികൂടിയത്. നിലവിൽ പിടിയിലായ സഹൂർ വാനിയാണ് ഭീകരർക്ക് വേണ്ടുന്ന വിവരങ്ങൾ എത്തിച്ചു കൊടുത്തിരുന്നതും അവശ്യ സാധനങ്ങൾ നല്കിയിരുന്നതും. പിടിയിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

-Advertisements-