Friday, March 29, 2024
-Advertisements-
KERALA NEWSകാസർഗോഡ് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി

കാസർഗോഡ് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി

chanakya news
-Advertisements-

കാസർഗോഡ് : കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് ഭാഗത്ത് നിന്നും കർണാടകയിലേക്ക് പോകുകയായിരുന്ന കാറിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

സ്വർണം ഉരുക്കി രൂപമാറ്റം വരുത്തിയ രീതിയിലായിരുന്നു കാറിൽ സൂക്ഷിച്ചിരുന്നത്. ഇത് കൂടാതെ ആഭരണങ്ങളുടെ രൂപത്തിലും സ്വർണ്ണം കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ മംഗലാപുരം സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് ചന്ദ്രഗിരി പാലത്തിന് സമീപത്ത് നിന്നാണ് കസ്റ്റംസ് അധികൃതർ കാർ തടയുകയും പരിശോധന നടത്തുകയും ചെയ്തത്. 3.11 കിലോ സ്വർണമാണ് ഇയാളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. അതേസമയം അറസ്റ്റിലായ മംഗലാപുരം സ്വദേശിയെ ചോദ്യം ചെയ്ത് വരികയാണ്. കോഴിക്കോട് എയർപോർട്ട് വഴിയാണോ സ്വർണം കടത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

-Advertisements-