Thursday, April 25, 2024
-Advertisements-
KERALA NEWSകാസർഗോഡ് കൊറോണ രോഗികളുടെ വാർഡിൽ നിന്നും പിടികൂടിയ പൂച്ചകൾ ചത്തു

കാസർഗോഡ് കൊറോണ രോഗികളുടെ വാർഡിൽ നിന്നും പിടികൂടിയ പൂച്ചകൾ ചത്തു

chanakya news
-Advertisements-

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ കൊറോണാ വൈറസ് ബാധിതരെ പാർപ്പിച്ചിരുന്ന വാർഡിൽ നിന്നും പിടികൂടിയ പൂച്ചകൾ ചത്തു. വലിയ ഒരു പൂച്ചയും രണ്ടു കുട്ടികളുമാണ് ചത്തത്. സംഭവത്തെ തുടർന്ന് പൂച്ചയുടെ ആന്തരികാവയവങ്ങൾ സാമ്പിൾ പരിശോധനയ്ക്കായി അയക്കും എന്ന് അധികൃതർ അറിയിച്ചു. വാർഡിൽ പൂച്ചകളുടെ നിരന്തരമായുള്ള ശല്യത്തെ തുടർന്ന് രോഗികൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൂച്ചകളെ ജില്ലാ പഞ്ചായത്തിന്റെ എബിസിഡി കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവയിൽ രണ്ടു പൂച്ചകൾ നേരത്തെ ചത്തിരുന്നു. എന്നാൽ കാരണം മനസ്സിലാക്കാതെ അതിനെ തുടർന്ന് ഇവയെ പോസ്റ്റ്മോർട്ടം ചെയ്യാതെ മറവ് ചെയ്യുകയായിരുന്നു.

വീണ്ടും മൂന്നു പൂച്ചകൾ ചത്തതോടെ അവയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് മനുഷ്യരിൽ നിന്നും ഭാഗങ്ങളിലേക്ക് പടർന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരികയാണ്. എന്നാൽ പ്രാഥമിക പരിശോധനയിൽ കൊറോണ വൈറസ് ഇല്ല എന്നാണ് കരുതുന്നത്. സൂക്ഷ്മ പരിശോധനക്ക് ശേഷം ഇത് ഉറപ്പിച്ചു പറയാനാകു എന്നാണ് അധികൃതർ പറയുന്നത്. തിരുവനന്തപുരത്ത് പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കിൽ ഭോപ്പാലിലെ നാഷണൽ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് അയയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്.

-Advertisements-