Thursday, April 25, 2024
-Advertisements-
KERALA NEWSകിടക്കാൻ ഇടമില്ല മരുന്ന് വാങ്ങാൻ കാശില്ല അമ്മയിൽ അംഗത്വം വേണമെങ്കിൽ ഒന്നര ലക്ഷം രൂപ വേണം...

കിടക്കാൻ ഇടമില്ല മരുന്ന് വാങ്ങാൻ കാശില്ല അമ്മയിൽ അംഗത്വം വേണമെങ്കിൽ ഒന്നര ലക്ഷം രൂപ വേണം വെളിപ്പെടുത്തലമായി മോളി കണ്ണമാലി

chanakya news
-Advertisements-

ചാളമേരി എന്ന സീരിയൽ കഥാപാത്രത്തിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് മോളി കണ്ണമാലി. സീരിയൽ പരമ്പരയിലെ ശ്രദ്ധയമായ അഭിനയമാണ് താരത്തിനെ സിനിമയിലേക്ക് എത്തിച്ചത്. സാധാരണക്കാരിയായ മോളി കണ്ണമാലിയുടെ മോഡേൺ വേഷം അണിഞ്ഞ ഒരു ഫോട്ടോഷൂട് രംഗം കഴിഞ്ഞകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരു മാഗസിൻ വേണ്ടിയായിരുന്നു പുതിയ രൂപ മാറ്റം

സിനിമയിൽ അവസരങ്ങൾ തേടിയെത്തിയിട്ടും ജീവിതം ഇപ്പോഴും ശോചനീയ അവസ്ഥയാണ് മോളി കണ്ണമാലിക്ക്. ലോക്ക് ഡൌൺ കാരണം ഷൂട്ടിങ്ങിന് ആരും വിളിക്കാത്തതും സാമ്പത്തികമായി താരത്തിനെ ബാധിച്ചിട്ടുണ്ട്. നേരത്തെ കിടക്കാൻ ഇടം ഇല്ലാതെ കഴിഞ്ഞിരുന്ന മോളിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഒരു ചാനലിന് nനൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിഷമങ്ങൾ പങ്കുവെച്ചത്. ഒരുപാട് വിഷമങ്ങൾ ഉണ്ടെങ്കിലും അതൊന്നും വെളിയിൽ കാണിക്കാതെ ആളുകളെ ചിരിപ്പിക്കാനാണ് തനിക് ഇഷ്ടമെന്നും, മറ്റുള്ളവർ ചിരിക്കുമ്പോൾ വിഷമങ്ങൾ കൊണ്ട് താൻ ഒരു സൈഡിലേക്ക് മാറുമെന്ന് മോളി പറയുന്നു.

സിനിമയിൽ വല്ലപ്പോഴും കിട്ടുന്ന അവസരത്തിൽ വളരെ തുച്ഛമായ രൂപയാണ് ലഭിക്കുന്നത്, ഒരു വീട് ഉള്ളത് തന്റെ ചികിത്സക്കായി ബാങ്കിൽ പണയം വെച്ചിരിക്കുകയാണ്. താര സംഘടനായ അമ്മയിൽ ചേരണം എങ്കിൽ ഒന്നരലക്ഷം രൂപ ആദ്യം കൊടുക്കണമെന്നും അങ്ങനെ എങ്കിൽ മാസം 5000 രൂപ ലഭിച്ചേനെയെന്നും മോളി പറയുന്നു. അമ്മ സംഘടനയിൽ ആരും തന്നെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല.

സത്യൻ അന്തിക്കാട് പറഞ്ഞ പ്രകാരം 5 സിനിമ കഴിയാൻ വേണ്ടി കാത്തിരുന്നു എന്നാൽ പിന്നീട് അംഗത്തിന്റെ കാര്യം അന്വേഷിച്ചപ്പോളാണ് ഇത്രയും രൂപ കൊടുക്കണമെന്ന് അറിഞ്ഞത് അതിൽ ഉണ്ടായിരിന്നു എങ്കിൽ 5000 രൂപ എങ്കിലും ചികിത്സക്ക് ലഭിച്ചെന്നെ, ഹാർട് അറ്റാക്ക് ഒരു തവണ വന്നതിന് ശേഷം ചികിത്സക്ക് തന്നെ പണം ഒരുപാടായെന്ന് മോളി കണ്ണമാലി പറയുന്നു.

-Advertisements-