Thursday, March 28, 2024
-Advertisements-
ENTERTAINMENTകുഞ്ഞി കൂനനിലെ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ വീട്ടിലെ നമ്പർ ആണ് ഇപ്പോഴും അതിലേക്ക്...

കുഞ്ഞി കൂനനിലെ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ വീട്ടിലെ നമ്പർ ആണ് ഇപ്പോഴും അതിലേക്ക് മിസ്സ്ഡ് കാൾ വരാറുണ്ട് ; അന്ന ബെൻ

chanakya news
-Advertisements-

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് അന്ന ബെന്ന്. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലെ സ്വാഭാവിക അഭിനയത്തിന് ഒരുപാട് പ്രശംസകൾ താരം വാരി കൂട്ടിയിരുന്നു. ആകെ അഭിനയിച്ച 3 ചിത്രങ്ങളിലും ഹിറ്റായതോടെ തന്റേതായ സ്ഥാനം ഉറപ്പിച്ചു എടുത്തിരിക്കുകയാണ് താരം. കൊറോണ കാരണം തീയേറ്ററിൽ ഓടാൻ കഴിയാഞ്ഞ കപ്പേള നെറ്റ്ഫ്ലിക്സ് വഴി റീലിസിയതയോടെ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപെടുകയാണ്.

ചിത്രം തിയേറ്ററിൽ പോയി കാണാൻ കഴിയാത്ത നിരാശകൾ പ്രകടിപ്പിച്ചുനിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെക്കുന്നത്. അന്ന ബെന്ന്, ശ്രീനാഥ് ഭാസി, റോഷൻ തുടങ്ങിയവർ മുഖ്യകഥാപാത്രത്തിൽ എത്തിയ സിനിമയിൽ അന്നക്ക് വരുന്ന മിസ്സ്‌ കോളിൽ തുടങ്ങുന്ന കഥയാണ് കപ്പേളയിൽ പറയുന്നത്. ഇപ്പോൾ അച്ഛൻ ബെന്നി പി നായരമ്പലത്തിന് ഉണ്ടായ അനുഭവം താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ്.

നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയ ബെന്നിക്ക് സിനിമയിലെ പോലെ സ്ഥിരം മിസ്സ്‌ കാൾ വരാറുണ്ടെന്നും ബെന്നി തിരക്കഥ എഴുതിയ കുഞ്ഞിക്കൂനൻ എന്ന സിനിമ ടീവിയിൽ വരുന്ന സമയത്തെല്ലാമാണ് മിസ്കാൾ വരുന്നതെന്നും താരം പറയുന്നു. കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ പോലീസ് സ്റ്റേഷനിൽ ഡയൽ ചെയ്യുന്ന നമ്പർ തന്റെ വീട്ടിലെയാണെന്നും സിനിമ വരുന്ന മിക്ക ദിവസങ്ങളിലും ആരെങ്കിലും വിളിക്കും അല്ലങ്കിൽ മിസ്കാൾ ഉണ്ടാകും അപ്പോൾ സിനിമ ടീവിയിൽ വന്നിട്ടുണ്ടെന്ന് പപ്പ പറയുമെന്നും താരം പറയുന്നു.

-Advertisements-