Friday, April 19, 2024
-Advertisements-
KERALA NEWSഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു

ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു

chanakya news
-Advertisements-

തൃശൂർ : തൃശൂർ മുന്ന്പീടികയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. രണ്ടര വയസും, നാലര വയസും പ്രായമായ കുട്ടികൾ അത്ഭുതകരമായി രാകാശപെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഭാര്യയുമായി വഴക്കിട്ട ഷിഹാബ് കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടിയത്.

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും വഴക്കിട്ടത്. വഴക്കിനിടയിൽ സമനില തെറ്റിയ ഷിഹാബ് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെ എടുത്ത് വീടിന് പുറകിലുള്ള കിണറ്റിൽ ചാടുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു.

അഗ്നിശമന സേന സ്ഥലത്തെത്തി ഷിഹാബിനെയും കുട്ടികളെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിഹാബിനെ ജീവൻ രക്ഷിക്കാനായില്ല. ചെറിയ പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെടുകയായിരുന്നു.

-Advertisements-