Saturday, April 20, 2024
-Advertisements-
KERALA NEWSകുട്ടിക്കാലം മുതൽ തലതെറിച്ച പെണ്ണെന്ന പേര് തനിക്കുണ്ട് ഇനി എന്തുണ്ടായാലും ആഷിക് കൂടെ ഉണ്ടല്ലോ എന്ന...

കുട്ടിക്കാലം മുതൽ തലതെറിച്ച പെണ്ണെന്ന പേര് തനിക്കുണ്ട് ഇനി എന്തുണ്ടായാലും ആഷിക് കൂടെ ഉണ്ടല്ലോ എന്ന ഫീലുണ്ട് ; റിമാ കല്ലിങ്കൽ

chanakya news
-Advertisements-

ബോൾഡ് ക്യാരക്ടർ വേഷം ചെയ്ത് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് റീമ കല്ലിങ്കൽ. നിലപാടുകൾ തുറന്ന് പറയുന്ന റീമ ഇതിനോടകം തന്നെ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയാകുന്ന റിമയ്ക്ക് പിന്തുണയുമായി ഭർത്താവ് ആഷിക് അബുവും പ്രതികരിക്കാറുണ്ട്. തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് റീമ ഇപ്പോൾ. തനിക്ക് തലതെറിച്ച പെണ്ണ് എന്ന ചീത്തപ്പേര് കുട്ടികാലം മുതൽക്കേ ലഭിച്ചിട്ടുണ്ടെന്നും ഇവിടുത്തെ സിസ്റ്റം ഫോളോ ചെയ്യാനാണ് പലരും തന്നോട് ആവിശ്യപെട്ടിട്ടുള്ളതെന്നും താരം പറയുന്നു.

പക്ഷേ ഇങ്ങനെ ജനിച്ച്, വളർന്ന്, സമയത്ത് വിവാഹം കഴിച്ച്, കുട്ടികൾ ഉണ്ടാക്കി ഇങ്ങനെയാണോ വേണ്ടതെന്ന് പലപ്പോഴും തന്നോട് തന്നെ ചോദ്യം ചോദിക്കാറുണ്ടെന്നും താരം പറയുന്നു. എന്നാൽ ഒരു അര്ടിസ്റ്റ് എന്ന നിലയിൽ ഇ കാര്യങ്ങൾ സംസാരിക്കുന്നതും പങ്കുവെയ്ക്കുന്നതും തന്റെ കടമയാണെന്നും ചില വാക്കുകൾക്ക് മൂർച്ചയുണ്ടെങ്കിലും അതിൽ മാന്യത സൂക്ഷിക്കാറുണ്ടെന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിക്കുന്ന പിന്തുണകൾ കൊണ്ട് ഇ നെഗറ്റിവിറ്റികൾ മറികടക്കാൻ കഴിയുമെന്നും റീമ പറയുന്നു.

വ്യക്തിഗതമായ, കൃത്യമായ നിലപാടുകകളുള്ള ചിന്താ ഗതിയാണ് തന്റെയും ആഷിക് അബുവിനും പരിചയപെടുന്ന സമയത്ത് ഉണ്ടായിരുന്നത് അതുകൊണ്ടാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതെന്നും വിവാഹം ശേഷം സമാധാനപരമായ ജീവിതത്തിലേക്ക് എത്തിയെന്നും ഇനി എന്തുണ്ടായാലും ഒരാളുണ്ടലോ എന്ന ഫീൽ ശക്തി തരുന്നുണ്ടെന്നും അതാണ് തന്റെ ജീവിതത്തിൽ ആഷിക്ക് വളർത്തിയതെന്നും താരം പറയുന്നു.

-Advertisements-