Tuesday, April 16, 2024
-Advertisements-
ENTERTAINMENTകുട്ടികൾ ഇങ്ങനെ പറയുമോ ? എന്താണ് ഇവിടെ നടക്കുന്നത് ; അശ്ലീലം എഴുതിയ കുട്ടിക്ക് മറുപടിയുമായി...

കുട്ടികൾ ഇങ്ങനെ പറയുമോ ? എന്താണ് ഇവിടെ നടക്കുന്നത് ; അശ്ലീലം എഴുതിയ കുട്ടിക്ക് മറുപടിയുമായി ശ്രിന്ദ

chanakya news
-Advertisements-

മലയാളത്തിൽ കോമഡി വേഷവും സീരിയസ് കഥാപാത്രങ്ങളും ചെയ്ത് ഒരുപാട് ശ്രദ്ധ നേടി എടുത്ത താരമാണ് ശ്രിന്ദ. സിനിമയിൽ വന്നതിന് ശേഷം ചുരുങ്ങിയ കാലം കൊണ്ടാണ് താരം തന്റേതായ സ്ഥാനം ഉറപ്പിച്ചു എടുത്തത്. 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിലെ വേഷങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങളും ശ്രിന്ദയെ തേടി വന്നിരുന്നു. തന്റെ ഫോട്ടോക്ക് അശ്ലീല കമന്റ്‌ ഇട്ടവർക്ക് മറുപടിയുമായി ഇപ്പോൾ താരം രംഗത്ത് വന്നിരിക്കുകയാണ്. നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ആളിൽ ഒരാൾ കൂടിയാണ് ശ്രിന്ദ.

ശ്രിന്ദ കഴിഞ്ഞ ദിവസം ഇട്ട ഫോട്ടോയുടെ താഴെ വന്ന കമന്റാണ് താരത്തെ ചൊടിപ്പിച്ചത്. വസ്ത്ര ധരിക്കുന്നതിനെ പറ്റിയാണ് താരം പ്രതികരിച്ചത്. ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നും തന്റെ പ്രൊഫൈലിൽ അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നവരോട് സഹിക്കുന്നതിന് പരിധിയുണ്ടെന്നും ഇനി സഹിക്കാൻ ഒക്കില്ല, താൻ എന്ത് ധരിക്കണം എന്നത് സ്വന്തം ഇഷ്ടമാണ്, ക്രിയാത്മകമായ നിലപാടുകളാകാം പക്ഷെ ചിലർ അശ്ലീലവും നെഗറ്റിവിറ്റിയും മാത്രം പ്രചരിപ്പിക്കുന്നു. ഇത്തരകാരെ കണ്ടില്ല എന്ന് നടിച്ചു മുന്നോട്ട് പോകാറാണ് പതിവ് പക്ഷെ ആ കമന്റ്‌ ഇട്ടത് ഒരു കുട്ടിയാണ് അത് തന്നെ ഞെട്ടിച്ചു കളഞ്ഞു അതാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രതികരണം ഇത് അവസാനിപ്പിച്ചേ മതിയാകു എന്നും ശ്രിന്ദ പറയുന്നു.

-Advertisements-