Saturday, April 20, 2024
-Advertisements-
INTERNATIONAL NEWSകുത്തനെയുള്ള മലയിൽ യാതൊരു സഹായവുമില്ലാതെ ശരവേഗത്തിൽ കയറുന്ന സന്യാസി: കയ്യടിച്ച് സോഷ്യൽ മീഡിയ

കുത്തനെയുള്ള മലയിൽ യാതൊരു സഹായവുമില്ലാതെ ശരവേഗത്തിൽ കയറുന്ന സന്യാസി: കയ്യടിച്ച് സോഷ്യൽ മീഡിയ

chanakya news
-Advertisements-

കുത്തനെയുള്ള പാറക്കെട്ടിലേക്ക് അനായാസമായി നടന്നു കയറുന്ന ഒരു സന്യാസി വര്യന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. യാതൊരു വിധത്തിലുമുള്ള ജീവൻരക്ഷാ ഉപകരണങ്ങളോ കുത്തനെയുള്ള പാറയുടെ കയറുന്നതിനായി മറ്റൊരു സഹായം തന്നെയില്ലാതെയാണ് അദ്ദേഹം വളരെ എളുപ്പം നടന്നു ആ പാറക്കെട്ടിനു മുകളിലേക്ക് അതിവേഗത്തിൽ കയറുന്നത്. കയ്യിൽ ഒരു തുണിസഞ്ചിയും കാവി നിറത്തിലുള്ള വസ്ത്രവും ധരിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം കുന്നിൻ മുകളിൽ കയറിയത്.

ഒരു വശത്ത് ആളുകൾക്ക് സാഹസികമായി കേയറുന്നതിനുവേണ്ടി കയറടക്കമുള്ള സംവിധാനങ്ങളും കാണാൻ സാധിക്കും. എന്നാൽ ഇതിന്റെയൊന്നും സഹായം തേടാതെയാണ് ആ സന്യാസിവര്യൻ കുത്തനെയുള്ള മല കയറുന്നത്. “സാൻ ഫ്രാൻസിസ്കോയിലെ എന്റെ ആദ്യ ദിവസം” എന്ന തലക്കെട്ടോടെ മൈക്രോബ്ലോഗിങ് സൈറ്റിൽ യാ മോത്ത എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം ആയിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.

-Advertisements-