Friday, March 29, 2024
-Advertisements-
KERALA NEWSകൂടെയുള്ളവർ തനിക്ക് ഒരുപാട് നെഗറ്റീവ് ഉണ്ടെന്ന് പറഞ്ഞപ്പോൾ വിട്ടുകളയാനാണ് ടോവിനോ പറഞ്ഞത് അത് വളരെ ആശ്വാസമായി...

കൂടെയുള്ളവർ തനിക്ക് ഒരുപാട് നെഗറ്റീവ് ഉണ്ടെന്ന് പറഞ്ഞപ്പോൾ വിട്ടുകളയാനാണ് ടോവിനോ പറഞ്ഞത് അത് വളരെ ആശ്വാസമായി ; അഹാന കൃഷ്ണ

chanakya news
-Advertisements-

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ലുക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ ലൂക്ക ഷൂട്ടിംഗ് സമയത്ത് താൻ നേരിട്ട് അനുഭങ്ങൾ താരം വെളിപ്പെടുത്തുകയാണ്.

ലൂക്കയുടെ ആദ്യ ഗാനം പുറത്ത് ഇറങ്ങിയപ്പോൾ ഒരുപാട് വിമർശനങ്ങളും കുറ്റപ്പെടുത്തലും താൻ കേട്ടിട്ടുണ്ടെന്നും ആദ്യം ഇറങ്ങിയ പാട്ടിലെ തന്റെ അഭിനയത്തെ കുറിച്ച് ഒരുപാട് മോശം കമെന്റുകൾ വന്നെന്നും പക്ഷേ അതൊന്നും താൻ കാര്യമായി എടുത്തില്ലെന്നും അഹാന പറയുന്നു. എന്നാ ലൂക്കാ ടീമിലെ തന്നെ രണ്ടുപേർ തന്നെ വിളിച്ചു കമെന്റുകൾ നോക്കൂ, ഒരുപാട് നെഗറ്റീവ് ഇമേജ് അഹാനയ്ക്ക് ഉണ്ടല്ലലോ എന്നൊക്കെ പറഞ്ഞെന്നും, ഒരു ടീമായിട്ട് നിൽക്കുന്ന അവരുടെ ഭാഗത്ത്‌ നിന്ന് ഇത്തരം കാര്യങ്ങൾ ചൂണ്ടി കാണിച്ചപ്പോൾ വിഷമം വന്നെന്നും താരം പറയുന്നു.

എന്നാൽ ടോവിനോ ഉൾപ്പടെ ടീമിലെ ഭൂരിഭാഗം പേരും ഇതൊക്കെ വിട്ടുകള കാര്യമായി എടുക്കണ്ട എന്നായിരുന്നു പറഞ്ഞത് അത് വലിയ ആശ്വാസമായെന്നും താരം പറയുന്നു. പക്ഷേ ചിലർ പറഞ്ഞത് തന്നെ സിനിമ ഇറങ്ങുന്നത് വരെ സമ്മർദ്ദത്തിലക്കിയെന്നും, രണ്ടര മിനിറ്റ് പാട്ടിനേക്കാൾ കൂടുതൽ രണ്ടര മണിക്കൂർ സിനിമ കണ്ട ശേഷം ആളുകൾ പറയുന്നത് കേൾക്കാൻ റിലീസ് വരെ താൻ കാത്തിരുന്നെന്നും താരം പറയുന്നു. പിന്നീട് അന്ന് മോശം കമന്റുകൾ വന്ന പാട്ടിന്റെ താഴെ പോയി നോക്കിയപ്പോൾ ഏറെയും അഭിനന്ദനങ്ങൾ നിറഞ്ഞ കമന്റുകളായിരുന്നു അതിനാണ് ലൈക്‌ കൂടുതൽ ലഭിച്ചതെന്നും താരം പറയുന്നു. സമയം ഒരുപാട് കാര്യങ്ങൾ തെളിയിക്കുമെന്ന് ഇതിൽ നിന്നും താൻ പഠിച്ചെന്നും താരം കൂട്ടിച്ചേർത്തു.

-Advertisements-