Friday, March 29, 2024
-Advertisements-
KERALA NEWSകൃഷ്ണ കുമാറിനെയും കുടുംബത്തെയും വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കൃഷ്ണ കുമാറിനെയും കുടുംബത്തെയും വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

chanakya news
-Advertisements-

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമൂഹ മാധ്യമത്തിലൂടെ പിന്തുണ നൽകിയതിന്റെ പേരിൽ സിനിമാ നടനായ കൃഷ്ണ കുമാറിനെയും കുടുംബത്തെയും വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് പഴയ കേരളമല്ലെന്നും കണ്ണിലെ കൃഷ്ണമണിപോലെ നോക്കുമെന്നും കെ സുരേന്ദ്രൻ ഉറപ്പുനൽകി. ഇതുസംബന്ധിച്ചുള്ള കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.

-Advertisements-