Wednesday, April 24, 2024
-Advertisements-
KERALA NEWSകെ സുരേന്ദ്രൻ ഇടപെട്ടു; അതിർത്തിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കർണാടക സർക്കാർ ബസ് അനുവദിച്ചേക്കും

കെ സുരേന്ദ്രൻ ഇടപെട്ടു; അതിർത്തിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കർണാടക സർക്കാർ ബസ് അനുവദിച്ചേക്കും

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം കർണ്ണാടകത്തിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിലേക്ക് വരുന്നതിനു വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപെട്ടു. ഇത് ഡംബന്ധിച്ചു കർണാടക മുഖ്യമന്ത്രി ബി എസ് യദിയൂരപ്പയ്ക്ക് കെ സുരേന്ദ്രൻ കത്തയച്ചു.

കർണ്ണാടകയിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി ട്രാൻസ്‌പോർട്ട് ബസ് അനുവദിക്കണമെന്ന് ആവധ്യപ്പെട്ടുകൊണ്ടാണ് കത്തയച്ചത്. കൂടാതെ അദ്ദേഹത്തോട് നേരിട്ടു ഫോണിൽ സംസാരിക്കുകയും ഇമെയിൽ വഴി സന്ദേശം കൈമാറുകയും ചെയ്തിട്ടുണ്ട്. തുടർന്ന് അടിയന്തരമായി ഇടപെടാമെന്നു കർണാടക മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ ഉറപ്പുനല്കിയതായും കെ സുരേന്ദ്രൻ പറഞ്ഞു.

-Advertisements-