Thursday, April 18, 2024
-Advertisements-
NATIONAL NEWSകേന്ദ്രസർക്കാറിനെ കൃത്യമായ ഇടപെടലിൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികൾ വലയിലായത് 24 മണിക്കൂറിനുള്ളിൽ

കേന്ദ്രസർക്കാറിനെ കൃത്യമായ ഇടപെടലിൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികൾ വലയിലായത് 24 മണിക്കൂറിനുള്ളിൽ

chanakya news
-Advertisements-

ഡൽഹി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ സ്വപ്ന സുരേഷ് സന്ദീപ് നായരും എൻഐഎ കേസെടുത്ത് 24 മണിക്കൂറിനുള്ളിൽ പിടിക്കപ്പെട്ടു. കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ ഒളിവിൽ പോയി അഞ്ചു ദിവസത്തോളമായി ഒരു വിവരവുമില്ലാതെ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും എൻ ഐ എ തന്ത്രപൂർവ്വമാണ് വലയിലാക്കിയത്. രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ, അതിനു പിന്നിൽ പ്രവർത്തിക്കുന്നവർ, അത്തരക്കാരെ പിടികൂടുക എന്നുള്ളതാണ് എൻ ഐ എയുടെ പ്രധാന ചുമതല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ഈ കേസ് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടൽ കൂടി ഈ കേസിൽ ഉണ്ടായതിനെ തുടർന്ന് അന്വേഷണ ഏജൻസി പ്രവർത്തനം ഊർജ്ജമാക്കുകയും ചെയ്തു. കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ നാളെ കൊച്ചിയിലേക്ക് എത്തിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.

-Advertisements-