Saturday, April 20, 2024
-Advertisements-
NATIONAL NEWSകേന്ദ്ര നിർദ്ദേശം അപ്പാടെ അവഗണിച്ചു ; കൊറോണ പടരാൻ കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ച

കേന്ദ്ര നിർദ്ദേശം അപ്പാടെ അവഗണിച്ചു ; കൊറോണ പടരാൻ കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ച

chanakya news
-Advertisements-

തിരുവനന്തപുരം : കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം കേരള സർക്കാർ അവഗണിച്ചത് മൂലമാണ് കൊറോണ പടരാൻ കാരണമെന്ന് ആരോപണം ഉയരുന്നു. കഴിഞ്ഞ മാസം 26 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ ഇറ്റലി സിംഗപ്പൂർ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുന്നവരെ 14 ദിവസത്തേക്ക് മാറ്റി പാർപ്പിക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ കേന്ദ്ര നിർദേശം അപ്പാടെ അവഗണിക്കുകയായിരുന്നു.

ഇറ്റലിയിൽ നിന്നും വന്ന മൂന്നംഗ കുടുംബത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ സംസ്ഥാന ആരോഗ്യവകുപ്പ് ഈ കുടുമ്പത്തെ പഴി ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നും വന്ന കുടുംബം രോഗം മറച്ചു വച്ചു എന്നായിരുന്നു ആരോഗ്യവകുപ്പ് പറഞ്ഞത്. എന്നാൽ തങ്ങൾക്ക് എയർപോർട്ടിൽ ഇറങ്ങിയത് മുതൽ യാതൊരു മുന്നറിയിപ്പോ നിർദേശമോ ലഭിച്ചില്ല. ഇറ്റലിയിൽ നിന്നാണെന്ന് പറഞ്ഞിട്ടും ഒരു പരിശോധനയും നടത്തിയില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാർ 26 നു പുറപ്പെടുവിച്ച നിർദേശത്തിൽ ഇറ്റലിയിൽ നിന്നും വരുന്നവരെ മാറ്റി പാർപ്പിക്കാൻ വ്യക്തമായി ആവിശ്യപ്പെടുന്നുണ്ട് എന്നാൽ സംസ്ഥാന ആരോഗ്യവകുപ്പ് ഇതിന് വേണ്ട ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല നിർദേശം അവഗണിക്കുകയും ചെയ്തു. 29 നാണ് രോഗ ബാധിതർ എന്ന് ആരോഗ്യവകുപ്പ് പറയുന്ന കുടുംബം കൊച്ചിയിലെത്തിയത്. സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ വേണ്ടിയാണ് ഇപ്പോൾ ആ കുടുംബത്തെ ബലിയാടാക്കുന്നതെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്.

-Advertisements-