Friday, March 29, 2024
-Advertisements-
KERALA NEWSകേരളം ലോകത്തിനു തന്നെ മാതൃകാപരം; ആരോഗ്യ മേഖലയെ പ്രശംസിച്ചു നടി രഞ്‌ജിനി

കേരളം ലോകത്തിനു തന്നെ മാതൃകാപരം; ആരോഗ്യ മേഖലയെ പ്രശംസിച്ചു നടി രഞ്‌ജിനി

chanakya news
-Advertisements-

കേരളത്തിലെ ആരോഗ്യ മേഖലയെ പ്രശംസിച്ച് ഒരുപാട് ആളുകൾ ഇപ്പോൾ രംഗത്തെത്തുന്നുണ്ട്. അത്തരത്തിൽ നടി രന്ജിനിയാണ് കേരളത്തിലെ ആരോഗ്യ വിദഗ്ധരെയും കൊറോണയെ തടയാൻ ശ്രമിക്കുന്ന മറ്റു ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ട് ഉള്ള വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിദേശരാജ്യങ്ങിൽ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്തിട്ടുള്ളതിനാൽ ഈ മേഖലയിൽ കേരളം എത്രത്തോളം മുന്നിട്ടു നില്കുന്നുവെന്നു മനസിലാക്കാൻ താരത്തിന് കഴിഞ്ഞു എന്നാണ് ഫേസ്ബുക്കിൽ പറഞ്ഞിരിക്കുന്നത്. പലരും നല്ല ചികിത്സയ്ക്കായി വിദേശത്തുപോകുന്നത് കേരളത്തിലെ വിദഗ്ദ്ധരായ ഡോക്ടർമാരെയും ആരോഗ്യമേഖലയെയും തിരിച്ചറിയാത്തതുകൊണ്ടാണ്.

കൊറോണ ബാധിച്ച വൃദ്ധദമ്പതികളെ രോഗവിമുക്തരായ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് താരം ഇത്തരം അഭിപ്രായം പങ്കുവച്ചത്. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവർത്തനും എല്ലാവർക്കും അഭിമാനം നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

-Advertisements-