Saturday, April 20, 2024
-Advertisements-
NATIONAL NEWSകേരളത്തിന്റെ നിലയ്ക്ക് കേന്ദ്രം നിർദേശിച്ച ഹോട്ട് സ്പോട്ടുകൾ മാറ്റാനാവില്ലെന്നു നിലപാടുമായി കേന്ദ്രസർക്കാർ

കേരളത്തിന്റെ നിലയ്ക്ക് കേന്ദ്രം നിർദേശിച്ച ഹോട്ട് സ്പോട്ടുകൾ മാറ്റാനാവില്ലെന്നു നിലപാടുമായി കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യത്ത് വിവിധ ജില്ലകളിൽ കൊറോണ ബാധിതരുടെ എണ്ണം കണക്കിലെടുത്തു ഹോട്ട് സ്പോട്ടുകൾ കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ അത് കേരളത്തിന്റെ ആവശ്യമനുസരിച്ചു സ്വന്തമായി മാറ്റാനാകില്ലെന്നു നിർദേശിച്ചുകൊണ്ട് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ കേരളത്തിലെ ഏഴ് ജില്ലകൾ ഹോട്ട് സ്പോട്ടിലും ആറു ജില്ലകൾ ഓറഞ്ച് സോണിലും ഉൾപ്പെടുത്തിയുള്ള പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേർന്നപ്പോൾ രോഗബാധിത പ്രദേശങ്ങൾ കണക്കിലെടുത്ത് തരം തിരിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നുളള കാര്യം ഉന്നയിച്ചിരുന്നു.

കാസറഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളെ റെഡ് സോണിലും വയനാട് കോട്ടയം, ജില്ലകളെ ഗ്രീൻ സോണിലും മറ്റുള്ള ജില്ലകളെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി കൊണ്ടാണ് സർക്കാർ തരം തിരിച്ചത്. ഇത് അംഗീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇതിന് പുറമെ കേന്ദ്രം നിലപാട് കേരളത്തെ അറിയിക്കുകയായിരുന്നു.

-Advertisements-