Thursday, April 25, 2024
-Advertisements-
NATIONAL NEWSകേരളത്തിന് അഭിമാന നിമിഷം; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി ഒന്നേകാൽലക്ഷം ലഡു നിർമ്മിച്ചത് കേരളത്തിൽ നിന്നുള്ള...

കേരളത്തിന് അഭിമാന നിമിഷം; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി ഒന്നേകാൽലക്ഷം ലഡു നിർമ്മിച്ചത് കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ചുകൊണ്ട്

chanakya news
-Advertisements-

അയോദ്ധ്യ: രാമ ജന്മഭൂമിയായ അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ ചെയ്ത് ശിലസ്ഥാപനം നടത്തിയപ്പോൾ സന്തോഷത്തിന്റെ മധുരം പകരാൻ തയ്യാറാക്കിയത് ഒന്നേകാൽ ലക്ഷം ലഡുവായിരുന്നു. എന്നാൽ ഈ ലഡു നിർമ്മിച്ചത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ്.

ഇതിന് ആവശ്യമായ ഉണക്ക മുന്തിരി, കശുവണ്ടി, ഏലം തുടങ്ങിയ സാധനങ്ങൾ കേരളത്തിൽ നിന്നുമാണ് എത്തിച്ചത്. ഇത് കേരളത്തിന്റെ പെരുമയും അയോധ്യ ചടങ്ങിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്. കർണാടകയിൽ നിന്നും നെയ്യും ജമ്മു കാശ്മീരിൽ നിന്നും കുങ്കുമവും ലഡു നിർമ്മാണത്തിനായി കൊണ്ടുവന്നു. കർണാടകയിൽ നിന്നും എത്തിയ 100 പേരടങ്ങുന്ന സംഘമാണ് അയോദ്ധ്യ രാമജന്മഭൂമിയിൽ ശിലാസ്ഥാപനത്തിന്റെ ഭാഗമായി ലഡു തയ്യാറാക്കിയത്. മണിക്കൂറുകൾക്ക് മുൻപേ അരലക്ഷത്തിലധികം ലോഡുവാണ് ഇവർ തയ്യാറാക്കിയത്.

ചടങ്ങിൽ കൂടുതൽ ആവശ്യക്കാർ ഉണ്ടാകുമെന്ന് കണക്കുകൂട്ടി ഒന്നേകാൽ ലക്ഷം ലഡുവാണ് തയ്യാറാക്കിയിരുന്നത്. അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി പ്രസാദത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താൻ പാടില്ലന്നുള്ള നിബന്ധനയും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ലഡു നിർമ്മിച്ചത്.

-Advertisements-