Saturday, April 20, 2024
-Advertisements-
KERALA NEWSകേരള സർക്കാർ പരസ്യത്തിനായി കോടികൾ മുടക്കുന്നുവെന്ന് റിപ്പോർട്ട്‌

കേരള സർക്കാർ പരസ്യത്തിനായി കോടികൾ മുടക്കുന്നുവെന്ന് റിപ്പോർട്ട്‌

chanakya news
-Advertisements-

തിരുവനന്തപുരം: കേരള സർക്കാരിന്റെ പരസ്യങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി കോടികൾ മുടക്കുന്നുവെന്നു റിപ്പോർട്ട്‌. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാനായി ഇലക്ട്രോണിക് പരസ്യ ബോർഡുകൾക്കായാണ് അഞ്ചു കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് ഒരു മാധ്യമം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എൽ ഇ ഡി സ്ക്രീൻ ഉള്ള പരസ്യബോർഡുകളാണിവ. ഇത്തരം ബോർഡുകൾ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ സ്ഥാപിക്കാനായാണ് ഇത്രെയും തുക അനുവദിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ ആയിരിക്കും.

ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് സർക്കാർ കത്തയച്ചിട്ടുണ്ട്. വരുന്ന പഞ്ചായത്ത്‌ ഇലക്ഷന് മുന്നേ ബോർഡുകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. സർക്കാരിന്റെ നേട്ടങ്ങൾ പരസ്യത്തിലിയോടെ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലെ പ്രാധാന ജില്ലകളായ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.

-Advertisements-