Wednesday, April 24, 2024
-Advertisements-
KERALA NEWSകൈതച്ചക്കയിൽ സ്ഫോടക വസ്തുക്കൾ നിറച്ചു ആനയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കസ്റ്റഡിയിൽ

കൈതച്ചക്കയിൽ സ്ഫോടക വസ്തുക്കൾ നിറച്ചു ആനയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കസ്റ്റഡിയിൽ

chanakya news
-Advertisements-

പാലക്കാട്‌: പടക്കം വച്ച് കാട്ടാനയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പിടികൂടിയതായി സൂചന. സ്ഫോടക വസ്തുക്കൾ നിറച്ച കെണിയൊരുക്കിയവരാണ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ ആനകളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആനകൾക്കും മുറിവുകൾ സമാനമാണ്. പ്രദേശത്തെ കൃഷിയിടങ്ങളിൽ ആനകൾ എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത്.

സ്ഫോടക വസ്തുക്കളാണോ ആനയുടെ ജീവനെടുത്തതെന്നുള്ള കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ പ്രദേശത്ത് വന്യമൃഗങ്ങളെ തടയുന്നതിന്റെ ഭാഗമായി സ്ഫോടകവസ്തുക്കൾ നിറച്ച ആഹാരങ്ങൾ ആക്ഷേപിക്കുന്ന ആളുകളെ കുറിച്ചുള്ള സൂചന അന്വേഷണസംഘത്തിനു ലഭിച്ചതായും വിവരമുണ്ട്. എന്നാൽ ആന മരിക്കാനിടയായ സംഭവം പന്നിപ്പടക്കം ആണെന്നാണ് കരുതുന്നത്. കൃഷികൾ വ്യാപകമായി ആനകൾ നശിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടിട്ടും ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

-Advertisements-