Thursday, April 18, 2024
-Advertisements-
KERALA NEWSകൊടുത്ത കേസ്; സ്വപ്നസുരേഷും എം ശിവശങ്കറും വിദേശയാത്ര നടത്തിയതായി എൻഫോഴ്സ്മെന്റ്

കൊടുത്ത കേസ്; സ്വപ്നസുരേഷും എം ശിവശങ്കറും വിദേശയാത്ര നടത്തിയതായി എൻഫോഴ്സ്മെന്റ്

chanakya news
-Advertisements-

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും മൂന്ന് തവണ വിദേശയാത്ര നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ ശിവശങ്കറുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2018 ഒക്ടോബർ 17 മുതൽ 21 വരെ യു എ ഇയിൽ ഉണ്ടായിരുന്നുവെന്നും അവിടെ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞതായി എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർന്ന് നടന്ന ചോദ്യംചെയ്യലിനൊടുവിൽ 2017 ഏപ്രിലിൽ സ്വപ്നയ്ക്കൊപ്പം യുഎഇയിൽ പോയിരുന്നതായും വ്യക്തമായിട്ടുണ്ട്.

2018 ഏപ്രിൽ ഒമാനിൽ പോയ ശിവശങ്കറുമായി സ്വപ്ന സുരേഷ് കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ശേഷം ഇരുവരും ഒരുമിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി യുഎഇയിലേക്ക് ഇരുവരും വീണ്ടും പോയിരുന്നു.

-Advertisements-