Saturday, April 20, 2024
-Advertisements-
KERALA NEWSകൊറോണയെ നേരിടാൻ ഫ്ലാഷ് ലൈറ്റ് തെളിയിക്കണാമെന്നും പന്തം കൊളുത്തണമെന്നും പറയുന്നതും ശുദ്ധ വിഡ്ഢിത്തമെന്നു ശ്രീജിത്ത്‌...

കൊറോണയെ നേരിടാൻ ഫ്ലാഷ് ലൈറ്റ് തെളിയിക്കണാമെന്നും പന്തം കൊളുത്തണമെന്നും പറയുന്നതും ശുദ്ധ വിഡ്ഢിത്തമെന്നു ശ്രീജിത്ത്‌ പണിക്കർ

chanakya news
-Advertisements-

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപതു മണിയ്ക്ക് ഒൻപതു മിനിറ്റ് നേരം എല്ലാവരും തങ്ങളുടെ വീടുകളിലെ ലൈറ്റ് അണച്ചു ദീപം, മെഴുകുതിരി, ടോർച്ചു ലൈറ്റ് എന്നിവയിലേതെങ്കിലും തരളിയിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ശുദ്ധ വിഡ്ഢിത്തമാണെന്നു ശ്രീജിത്ത്‌ പണിക്കർ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം…

ആരോഗ്യ പ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കുക എന്നത് മാതൃകാപരമായ ഒരു നിർദ്ദേശം ആയിരുന്നു.
എന്നാൽ കൊറോണയെന്ന ഇരുട്ടിനെ ചെറുക്കാൻ വീട്ടിലെ വൈദ്യുത വെളിച്ചം അണച്ചു ദീപം കത്തിക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്. ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല. ലോക്ഡൗൺ നിയമങ്ങൾ പാലിക്കുക എന്നതിനപ്പുറം ഇന്ന് രാജ്യം അനുവർത്തിക്കേണ്ടതായ മറ്റൊന്നുമില്ല. ഫ്ലാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത്.

-Advertisements-