Tuesday, April 16, 2024
-Advertisements-
KERALA NEWSകൊറോണയെ ലോകത്തേക്ക് അയച്ചത് ശ്രീകൃഷ്ണ ഭഗവാനാണെന്ന് കോൺഗ്രസ്സ് നേതാവ്

കൊറോണയെ ലോകത്തേക്ക് അയച്ചത് ശ്രീകൃഷ്ണ ഭഗവാനാണെന്ന് കോൺഗ്രസ്സ് നേതാവ്

chanakya news
-Advertisements-

ഉത്തരാഖണ്ഡ്: ലോകത്ത് ഭീതി പരാതി വ്യാപിക്കുന്ന കൊറോണ വൈറസ് എന്ന കോവിഡ് 19 ലോകത്തിന് നൽകിയത് ശ്രീകൃഷ്ണ ഭഗവാനാണെന്ന് കോൺഗ്രസ്സ് നേതാവ്. കൊറോണ എന്ന വക്കും കൃഷ്ണൻ എന്ന വക്കും ആരംഭിക്കുന്ന ക യിൽ നിന്നാണ് അതിനാൽ കൊറോണയെ അയച്ചത് ശ്രീകൃഷ്ണൻ ആണെന്ന് വ്യക്തമാണെന്നാണ് കോൺഗ്രസ്സ് നേതാവായ സൂര്യകാന്ത് ദസ്മാനെ പറയുന്നത്.

കൊറോണ വൈറസിനെ ശ്രീകൃഷ്ണ ഭഗവൻ അയച്ചെന്ന തരത്തിലുള്ള കോൺഗ്രസ്സ് നേതാവിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നതിന് തുല്ല്യമാണ് പ്രസ്താവനയെന്നും കോൺഗ്രസ്സ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എന്നാൽ തന്റെ വാക്കുകൾ ദുർവ്യാഖ്യാനിച്ചതാണെന്നും താൻ ഭഗവത് ഗീതയെ മുൻ നിർത്തിയാണ് അത്തരമൊരു കാര്യം പറഞ്ഞതെന്നും. എല്ലാം സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും ഇല്ലാതാക്കുന്നതും ദൈവമാണെന്നും കൊറോണയെ ദൈവം ഇല്ലാതാക്കുമെന്നുമാണ് പറഞ്ഞതെന്നും സൂര്യകാന്ത് വ്യക്തമാക്കി.

-Advertisements-