Thursday, March 28, 2024
-Advertisements-
NATIONAL NEWSകൊറോണ: പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് 3100 കോടി രൂപ അനുവദിച്ചു കേന്ദ്ര സർക്കാർ

കൊറോണ: പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് 3100 കോടി രൂപ അനുവദിച്ചു കേന്ദ്ര സർക്കാർ

chanakya news
-Advertisements-

ഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് 3100 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. മേഖലയിലെ അടിസ്ഥാന സൗകര്യത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിനും പ്രതിരോധ വാക്സിൻ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങൾക്കും മറ്റുമായാണ് പ്രധാനമന്ത്രി കെയർ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾക്ക് തുക അനുവദിച്ചത്. ഈ തുക സംസ്ഥാന സർക്കാർ എല്ലാ ജില്ലാ കളക്ടർമാർക്ക് മുനിസിപ്പൽ കമ്മീഷണർ മാർക്കും വിതരണം ചെയ്യേണ്ടതുണ്ട്. തുകയിൽ 2000 കോടി രൂപ വെന്റിലേറ്റർ വാങ്ങുന്നതിനു വേണ്ടിയുള്ള ആവശ്യങ്ങൾക്കാണ്. ഏകദേശം 50,000 വെന്റിലേറ്റർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ നിൽക്കുന്ന വെന്റിലേറ്റർ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർക്കാർ ഹോസ്പിറ്റലിൽ നൽകും.

കുടിയേറ്റ തൊഴിലാളികളുടെയും ദരിദ്രവിഭാഗത്തിൽ ഉള്ളവരുടെയും ക്ഷേമത്തിനുവേണ്ടി ആയിരം കോടി രൂപ ഫണ്ടിൽനിന്നും അനുവദിച്ചിട്ടുണ്ട്. ഇത് തൊഴിലാളികളുടെ താമസ സൗകര്യത്തിനും ചികിത്സയ്ക്കും ഭക്ഷണ ക്രമീകരണത്തിനും ഗതാഗത ക്രമീകരണത്തിനും വേണ്ടി ഉപയോഗിക്കാം. നൂറുകോടി രൂപ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ വ്യവസായ മേഖലകൾ എന്നിവ ചേർന്ന് നടത്തുന്ന കോവിഡ് വാക്സിൻ ഡെവലപ്പേഴ്സിനും ഡിസൈനേഴ്സിനെയും സഹായിക്കുന്നതിനു വേണ്ടിയാണ് അനുവദിച്ചിട്ടുള്ളത്. കൊറോണ വൈറസ് പശ്ചാത്തലത്തിലാണ് പിഎം കെയേർസ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഇതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അംഗങ്ങളായിട്ടുണ്ട്.

-Advertisements-