Wednesday, April 24, 2024
-Advertisements-
KERALA NEWSകൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നു മുഖ്യമന്ത്രി മനസിലാക്കണമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ

കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നു മുഖ്യമന്ത്രി മനസിലാക്കണമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news
-Advertisements-

കൊറോണ വൈറസ് വ്യാപിക്കുന്നതിനെ വകവെയ്ക്കാതെ ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനം നടത്തിയവരെ കേന്ദ്രസർക്കാർ ഇടപെട്ട് പിന്തിരിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ടു പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നും അവിടെ സമ്മേളനത്തിൽ പങ്കെടുത്തു കേരളത്തിലേക്ക് തിരിച്ചെത്തിയവരെ കണ്ടെത്തി വേണ്ട കാര്യങ്ങൾ ചെയ്യാൻ നോക്കുകയാണ് വേണ്ടതെന്നും വി മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടക്കുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടു. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല എന്ന് എല്ലാവർക്കും അറിയാം പ്രിയപ്പെട്ട മുഖ്യമന്ത്രി. പക്ഷേ, തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതും അവരിൽ ചിലർ മരിച്ചതും വസ്തുതയാണ്. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായിട്ടുണ്ട്. കേരളത്തിൽ നിന്ന് ഈ സമ്മേളനത്തിൽ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോൾ ചെയ്യേണ്ടത്. അല്ലാതെ, ദിവസവും 6 മുതൽ 7വരെ നടത്തുന്ന ‘കരുതൽ’ പ്രഭാഷണം കൊണ്ടു മാത്രം ഒരു കാര്യവുമില്ല. കാസർകോട്ട് കൂടുതൽ പോസിറ്റീവ് കേസുകൾ വന്നത് ഓർമ്മയുണ്ടാകണം. അതല്ലാതെ, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരിൽ നിന്ന് സംസ്ഥാനം മുഴുവൻ കൊവിഡിന്റെ സമൂഹ വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്!

മുസ്ലീം വോട്ടുകൾ എങ്ങനെയും സംഘടിപ്പിക്കേണ്ടത് താങ്കളുടെ പാർട്ടിയുടെ നിലനിൽപിന് അനിവാര്യമാണല്ലോ. അത് ഓരോ വിഷയത്തിലും നിങ്ങൾ സ്വീകരിക്കുന്ന നിലപാടിലൂടെ വ്യക്തവുമാണ്. വോട്ടു ബാങ്ക് ഉറപ്പിച്ചു നിർത്താൻ എന്തും പറയുന്നത് നിങ്ങളുടെ രാഷ്ട്രീയ ശരിയായിരിക്കും. പക്ഷേ, അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീർത്തും തരം താണുപോയി. സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങളെഴുതുന്നതും, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നതും എല്ലാം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ്? അസഹിഷ്ണുത മാറ്റി വച്ച് വിമർശനങ്ങളിലെ വസ്തുത തിരിച്ചറിയണം എന്നാണ് എനിക്ക് അങ്ങയോട് പറയാനുള്ളത്. അതീവ ജാഗ്രതയോടെ രാജ്യം മുഴുവൻ കൊവിഡ് വ്യാപനം തടയാൻ എല്ലാ പരിശ്രമവും നടത്തുമ്പോൾ, കൊവിഡിൽ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് ദയവായി താങ്കൾ പിന്തിരിയണം. എന്നിട്ട്, നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്ന് കേരളത്തിൽ കൂടുതൽ പേരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാതെ അടിയന്തരമായി തടയണം!!

-Advertisements-