Saturday, April 20, 2024
-Advertisements-
NATIONAL NEWSകൊറോണ രോഗികളെ മാനസികമായിഒറ്റപ്പെടുത്തുകയോ രോഗവിവരങ്ങൾ മറച്ചു വെയ്ക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി

കൊറോണ രോഗികളെ മാനസികമായിഒറ്റപ്പെടുത്തുകയോ രോഗവിവരങ്ങൾ മറച്ചു വെയ്ക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് ബാധിച്ചവരെ മാനസികമായി അകറ്റി നിർത്തരുതെന്നും രോഗബാധ കുറ്റകരമല്ലെന്നും രോഗികൾക്ക് വേണ്ടുന്ന മാനസിക പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ഒരു പ്രദേശത്ത് രോഗബാധ ഉണ്ടായാൽ അത് ആ നാടിന്റെ കുറ്റമല്ലെന്നും അതുകൊണ്ട് തന്നെ രോഗം സംബന്ധിച്ചു ഉള്ള വിവരങ്ങൾ മറച്ചു വെയ്ക്കാനും പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ മുഖ്യമന്ത്രിമാരോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇളവുകൾ പ്രഖ്യാപിച്ചെന്നു കരുതി നിയന്ത്രങ്ങൾ ലംഘിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ, കൂടാതെ ആരോഗ്യ രംഗത്തുള്ള ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കൊറോണ വൈറസ് രാജ്യത്ത് ഭീതി പരത്തുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 14 വരെ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ രോഗവ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്തു ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടുകയായിരുന്നു. കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ നിലപാടിനെ ലോക രാഷ്ടങ്ങളും ലോകാരോഗ്യ സംഘടനകളും അവിഹിനന്ദിച്ചിരുന്നു.

-Advertisements-